Follow KVARTHA on Google news Follow Us!
ad

ഹൃദയാഘാതമെന്ന് കരുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചു; മൂന്ന് മാസങ്ങള്‍ക്കുശേഷം അമ്മയുടെ മരണം കൊലപാതകമെന്ന് തെളിയിച്ച് ആറു വയസ്സുകാരന്‍, പ്രതി പിടിയില്‍

മരിച്ച് മൂന്നുമാസങ്ങള്‍ക്കു ശേഷം ബംഗളൂരു സ്വദേശിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് News, Bangalore, Death, Murder, Child, Police, Arrested, Accused, Crime, Police Finds Death of a Woman in Bengaluru is Murder After a Month
ബെംഗളൂരു: (www.kvartha.com 05.12.2019) മരിച്ച് മൂന്നുമാസങ്ങള്‍ക്കു ശേഷം ബംഗളൂരു സ്വദേശിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ ആറ് വയസ്സുള്ള മകന്റെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണ്ണായകമായത്. ബെംഗളൂരു ചിന്നപ്പാളയ സ്വദേശിയായ ദേവരാജിന്റെ ഭാര്യ സുമലതയെ (23) സപ്തംബര്‍ 18 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

News, Bangalore, Death, Murder, Child, Police, Arrested, Accused, Crime, Police Finds Death of a Woman in Bengaluru is Murder After a Month

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കുടുംബം കരുതിയിരുന്നത്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കുകയും മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ആനേക്കല്‍ സ്വദേശിയായ വെങ്കടേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.

അമ്മ സുമലതയും അയല്‍വാസിയായ വെങ്കടേഷും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടാക്കിയെന്നും ഒടുവില്‍ വെങ്കിടേഷ് സുമലതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സുമലതയുടെ ആറു വയസ്സുകാരനായ മകനാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി.

താനും സുമലതയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വെങ്കടേഷ് പൊലീസിനോട് സമ്മതിച്ചു. കുടുംബത്തെ വിട്ട് തന്നോടൊപ്പം വരാന്‍ സുമലതയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മരണദിവസം ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ വെങ്കടേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Bangalore, Death, Murder, Child, Police, Arrested, Accused, Crime, Police Finds Death of a Woman in Bengaluru is Murder After a Month