Follow KVARTHA on Google news Follow Us!
ad

കോളേജ് ഹോസ്റ്റലില്‍ അനധികൃതമായി താമസിച്ച് ക്യാമ്പസിനെ നിയന്ത്രിച്ചിരുന്ന 'ഏട്ടപ്പനെ' പോലീസ് പൊക്കിയത് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ; ഒളിവില്‍ കഴിഞ്ഞത് മണല്‍മാഫിയ തലവന്റെ വീട്ടില്‍

യൂണിവേഴ്സിറ്റി കോളജ് ക്യാമ്പസും ഹോസ്റ്റലും വര്‍ഷങ്ങളായി ഭരിച്ചിരുന്ന എസ്എഫ്ഐ നേതാവ് 'ഏട്ടപ്പന്‍' News, Kerala, Pathanamthitta, Accused, SFI, KSU, University, Police, Arrested, Accused, Police Arrested Accused
പത്തനംതിട്ട: (www.kvartha.com 31.12.2019) യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസും ഹോസ്റ്റലും വര്‍ഷങ്ങളായി ഭരിച്ചിരുന്ന എസ്എഫ്ഐ നേതാവ് 'ഏട്ടപ്പന്‍' എന്ന എസ്. മഹേഷി(32)നെ തിരുവല്ല പോലീസ് സാഹസികമായി പിടികൂടി. തിരുവല്ല, ഇരവിപേരൂര്‍ ഓതറയ്ക്കടുത്ത് കോഴിമലയില്‍ മണല്‍ മാഫിയാത്തലവന്റെ വീട്ടില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ എസ്‌ഐ ആര്‍ എസ് രഞ്ജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സ്ഥലത്ത് റെയ്ഡിനെത്തിയപ്പോഴാണ് പ്രതി കുടുങ്ങിയത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. താന്‍ നിരപരാധിയാണെന്നും പോലീസിനെക്കണ്ട് പേടിച്ചോടിയതാണെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്.

എന്നാല്‍ സ്വദേശം എവിടെയാണെന്ന കൊല്ലം ജില്ലക്കാരനായ എസ് ഐയുടെ ചോദ്യമാണ് ഇയാളെ കുടുക്കിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരിയുടെ പ്രത്യേകസംഘം മാസങ്ങളായി അന്വേഷിക്കുന്ന പ്രതിയാണെന്ന് മനസിലായത്.

News, Kerala, Pathanamthitta, Accused, SFI, KSU, University, Police, Arrested, Accused, Police Arrested Accused

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യു നേതാവ് നിഥിന്‍രാജിനെ ആക്രമിക്കുകയും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്ത കേസില്‍ മഹേഷിനെ പോലീസ് തെരഞ്ഞുവരുകയായിരുന്നു. എസ് എഫ് ഐ നേതാവായ മഹേഷ് 2010-11ല്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ഇപ്പോഴും ഗവേഷണവിദ്യാര്‍ഥിയായ ഇയാള്‍ ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Pathanamthitta, Accused, SFI, KSU, University, Police, Arrested, Accused, Police Arrested Accused