പിഞ്ചുകുഞ്ഞിനോടുള്ള വളര്‍ത്തുമൃഗത്തിന്റെ സ്‌നേഹം; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം

 



ന്യൂഡെല്‍ഹി: (www.kvartha.com 02.12.2019) പോകെ പോകെ മനുഷ്യന്റെ കടമകള്‍ ഇനി മനുഷ്യരേക്കാള്‍ വൃത്തിയായി മൃഗങ്ങള്‍ ചെയ്യുമെന്നും മനുഷ്യരേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കാണെന്നും തെളിയിക്കുന്നു. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്തുനായുടെ ദൃശ്യങ്ങളാണത്.

പിഞ്ചുകുഞ്ഞിനോടുള്ള വളര്‍ത്തുമൃഗത്തിന്റെ സ്‌നേഹം; സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാണാം

നിരവധിപ്പേര്‍ പങ്കുവച്ച ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്. കിടക്കയില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ തണുപ്പ് മാറ്റാന്‍ പുതപ്പ്‌കൊണ്ട് മൂടിയിട്ടില്ല. ഈ സമയം കട്ടിലില്‍ കയറിയ നായ കുട്ടിയോട് കാണിക്കുന്ന സ്‌നേഹമാണ് മനസിലാവുന്നത്.

തന്റെ മുഖംകൊണ്ട് കുഞ്ഞിനെ നായ പുതപ്പിക്കുന്നതാണ് ദൃശ്യത്തില്‍. ഒരു വശത്ത് നിന്ന് തുടങ്ങി കുഞ്ഞിനെ തണുപ്പടിക്കാതെ തലയൊഴിച്ച് ബാക്കി മുഴുവനായി പുതപ്പിക്കുന്നു. ആ സമയം കുഞ്ഞ് നല്ല ഉറക്കത്തിലാണ്. നിശ്ചയമായും ഈ നായ സ്വര്‍ഗത്തില്‍ എത്തുമെന്ന ആമുഖത്തോടെയാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, New Delhi, Baby, Dog, Video, Social Media, Pet Love for a Baby; The Viral Video can be Found on Social Media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia