മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട വ്യക്തിയുടെ തലയിലൂടെ മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക

മഹാരാഷ്ട്ര: (www.kvartha.com 31.12.2019) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട വ്യക്തിയുടെ തലയിലൂടെ മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തക. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

17സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പില്‍ ഓറഞ്ചു നിറവും പച്ചയും കലര്‍ന്ന സാരിയുടുത്ത യുവതിയാണ് യുവാവിന്റെ തലയില്‍ മഷി ഒഴിക്കുന്നത്. എന്നാല്‍ യുവതി തലയിലൂടെ മഷിയൊഴിക്കുമ്പോഴും ഇതൊന്നുമറിയാതെ ഇയാള്‍ ഫോണില്‍ സംഭാഷണം തുടരുകയാണ്. ചുറ്റുമുള്ളവര്‍ സംഭവം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ശിവസേന പ്രവര്‍ത്തക മഷിയൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

On Camera, Ink Poured On Man For Social Media Post On Uddhav Thackeray, Maharashtra, News, Politics, Social Network, Video, Phone call, National

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം വഡാലയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. താക്കറെയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ വഡാലയിലെ ഹേമന്ത് തിവാരി എന്നയാളെ മര്‍ദിക്കുകയും തല നിര്‍ബന്ധപൂര്‍വം മൊട്ടയടിക്കുകയുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Camera, Ink Poured On Man For Social Media Post On Uddhav Thackeray, Maharashtra, News, Politics, Social Network, Video, Phone call, National.
Previous Post Next Post