പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഡിസംബര്‍ 17 ലെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരത്തിന് പിന്നാലെ മുസ്ലീം യൂത്ത് ലീഗും; ചില സംഘടനകളും വ്യക്തികളും നടത്തുന്ന ഹര്‍ത്താലിലും പ്രചരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകരുതെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

മലപ്പുറം: (www.kvartha.com 14.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത സമിതി പ്രഖ്യാപിച്ച ഡിസംബര്‍ 17 ലെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരത്തിന് പിന്നാലെ മുസ്ലീം യൂത്ത് ലീഗും വ്യക്തമാക്കി. ചില സംഘടനകളും വ്യക്തികളും നടത്തുന്ന ഹര്‍ത്താലിലും പ്രചരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകരുതെന്നും യൂത്ത് ലീഗ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പേരില്ലാത്ത ഹര്‍ത്താല്‍ നാടിനെ കുഴപ്പത്തിലാക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹര്‍ത്താലുമായി സഹകരിക്കരുതെന്നും ഒരു സ്ഥലത്തും അക്രമം നടത്താന്‍ പാടില്ലെന്നും പ്രവര്‍ത്തകരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഹര്‍ത്താലിനെതിരെ നിലപാട് കടുപ്പിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, കെ.എം.വൈ.എഫ്, ജമാഅത്ത് കൗണ്‍സില്‍, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ മാത്രമാണ് ഹര്‍ത്താലുമായി സഹകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ അറിയിച്ചു. പ്രസ്തുത ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Harthal, Malappuram, Kanthapuram A.P.Aboobaker Musliyar, Muslim-youth-League, No support to Harthal on December 17; statement by muslim youth league
Previous Post Next Post