ബലാത്സംഗ ശ്രമത്തിനിടെ യുവതിയെ കടിച്ചുമുറിവേല്‍പിച്ചു; പ്രതിക്ക് 10വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും

ആലപ്പുഴ: (www.kvartha.com 31.12.2019) ബലാത്സംഗ ശ്രമത്തിനിടെ യുവതിയെ കടിച്ചുമുറിവേല്‍പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ ആഡീഷണല്‍ ജില്ലാ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.

ബലാത്സംഗശ്രമത്തിനിടെ യുവതിയുടെ ശരീരത്തില്‍ കടിച്ചു മുറിവേല്‍പിച്ചുവെന്നാണ് കേസ്. കേസിലെ പ്രതിയായ പുന്നപ്ര സ്വദേശി നജ്മലിനാണ് കോടതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചത്.

Molesting attempt: Man gets 8 years imprisonment in Alappuzha, Alappuzha, News, Local-News, Molestation, Court, Kerala

2011 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ചെറുത്തതോടെയാണ് ഇയാള്‍ ശരീരത്തില്‍ മുറിവേല്‍പിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നജ്മല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molesting attempt: Man gets 8 years imprisonment in Alappuzha, Alappuzha, News, Local-News, Molestation, Court, Kerala.
Previous Post Next Post