Follow KVARTHA on Google news Follow Us!
ad

ഭാര്യാ സഹോദരി കാറിലിരുന്ന് കരഞ്ഞു; മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രൈവര്‍ക്ക് ഫോണ്‍ കോള്‍; കാര്യങ്ങള്‍ പറഞ്ഞെങ്കിലും വിശ്വസിക്കാനാവാതെ യുവതിക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥര്‍; അന്നം നല്‍കുന്ന നാട് തങ്ങള്‍ക്കേകുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പ്രവാസി മലയാളി സുഹൃത്തുക്കളോട് വിവരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം വൈറലാകുന്നു

ഭാര്യാ സഹോദരി കാറിലിരുന്ന് കരഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രൈവര്‍ക്ക്Dubai, News, Police, Whatsapp, Protection, Women, Gulf, World,
ദുബൈ: (www.kvartha.com 14.12.2019) ഭാര്യാ സഹോദരി കാറിലിരുന്ന് കരഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ ഡ്രൈവര്‍ക്ക് ഫോണ്‍ കോള്‍, കാര്യങ്ങള്‍ വിവരിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാനാവാതെ യുവതിക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥര്‍. അന്നം നല്‍കുന്ന നാട് തങ്ങള്‍ക്കേകുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പ്രവാസി മലയാളി സുഹൃത്തുക്കളോട് വിവരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം ഇപ്പോള്‍ വൈറലാകുകയാണ്.

തന്റെ ഭാര്യാ സഹോദരിക്ക് ദുബൈയിലെ ടാക്‌സിയില്‍ വെച്ചുണ്ടായ അനുഭവമാണ് ദുബൈയില്‍ എഞ്ചിനീയറായ നവീദ് എന്ന യുവാവ് വാട്‌സ്ആപ്പിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്.

Malayali expatriate describes how Dubai becomes a safe city to live,Dubai, News, Police, Whatsapp, Protection, Women, Gulf, World.

ഷാര്‍ജ മുഹൈസിനയില്‍ താമസിക്കുന്ന നവീദ് ജോലി കഴിഞ്ഞ് വീട്ടിലെത്തി, നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യയുടെ ബന്ധു മരിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് യുഎഇയില്‍ തന്നെ ജോലി ചെയ്യുന്ന ഭാര്യയെ വിളിച്ച് ഈ വിവരം പറഞ്ഞു. ഡമാസ്‌കസ് സ്ട്രീറ്റിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരിയെയും ഫോണ്‍ വിളിച്ചു. എന്നാല്‍ മരണ വിവരം പറയാതെ, എത്രയും വേഗം ഒരു ടാക്‌സി വിളിച്ച് തങ്ങളുടെ വീട്ടിലെത്താനായിരുന്നു അവരോട് പറഞ്ഞത്.

ഉടന്‍ തന്നെ അവര്‍ ടാക്‌സിയില്‍ കയറി വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും കാര്യം എന്താണെന്നറിയാതെ നവീദിനെ നിരന്തരം ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ നവീദ് ഭാര്യാ സഹോദരിയോട് ബന്ധുവിന്റെ മരണവിവരം പറഞ്ഞു. ഇത് കേട്ടതോടെ അവര്‍ കാറിനുള്ളിലിരുന്ന് പൊട്ടിക്കരഞ്ഞു.

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കാറിന്റെ ഡ്രൈവര്‍ക്ക് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയെത്തി. ടാക്‌സി കാറിനുള്ളില്‍ ഒരു സ്ത്രീ കരയുന്നത് എന്തിനെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ഡ്രൈവര്‍ കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും അതുകൊണ്ടൊന്നും വിശ്വാസിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ഉടന്‍ തന്നെ വാഹനം നിര്‍ത്താനും ഫോണ്‍, യാത്രക്കാരിക്ക് ഫോണ്‍ കൈമാറാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് വാഹനം നിര്‍ത്തിയ ശേഷം യാത്രക്കാരി തന്നെ നേരിട്ട് വിവരം പറഞ്ഞതോടെയാണ് യാത്ര തുടരാന്‍ നിര്‍ദേശിച്ചത്.

ക്യാമാറാ നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ദുബൈയിലെ ടാക്‌സി വാഹനങ്ങളില്‍ നിര്‍ബന്ധമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഓരോ വാഹനത്തെയും നിരിക്ഷിക്കാനുമാവും. അതുകൊണ്ടുതന്നെ ദുബൈയില്‍ സ്ത്രീകള്‍ തനിച്ച് ടാക്‌സിയില്‍ യാത്ര ചെയ്താലും ഭയപ്പെടേണ്ട ആവശ്യം തീരെയില്ല. ഉദ്യോഗസ്ഥരുടെ നിരീക്ഷണം എല്ലായ്‌പ്പോഴും ഉണ്ടാവും.

നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് നവീദ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്. ജനങ്ങളുടെ സുരക്ഷയ്ക്കായി കണ്ണുതുറന്ന് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ഭരണ സംവിധാനവുമുള്ള യുഎഇയെക്കുറിച്ച് വിവരിച്ചുകൊണ്ട് ഈ സന്ദേശം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ പ്രവാസികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali expatriate describes how Dubai becomes a safe city to live,Dubai, News, Police, Whatsapp, Protection, Women, Gulf, World.