പ്രകൃതിദുരന്തം അതിജീവിക്കാനും പ്രതിരോധിക്കാനും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷികപദ്ധതി തയ്യാറാക്കും

 


പാലക്കാട്: (www.kvartha.com 04.12.2019) പ്രകൃതിദുരന്തം അതിജീവിക്കാനും പ്രതിരോധിക്കാനും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷികപദ്ധതി തയ്യാറാക്കും. പ്രദേശത്തിന്റെ സാഹചര്യം പഠിച്ചും ഗ്രാമസഭകളുടെ നിര്‍ദേശം പരിഗണിച്ചുമാകും പ്രാദേശികതലത്തിലും ജില്ലാതലത്തിലും 'ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍' തയ്യാറാക്കുക.

ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കരട് പദ്ധതി തയ്യാറാക്കാനായി സാങ്കേതിക സഹായ സംഘം രൂപീകരിക്കും. ഇതിന് കില രണ്ടു ലക്ഷംപേരെ പരിശീലിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് പ്രാദേശികതലത്തില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നത്.

പ്രകൃതിദുരന്തം അതിജീവിക്കാനും പ്രതിരോധിക്കാനും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷികപദ്ധതി തയ്യാറാക്കും

സംസ്ഥാനത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശികതലത്തില്‍ കലക്ടര്‍ അധ്യക്ഷനായ ജില്ലാദുരന്ത നിവാരണ അതോറിറ്റിയുമാണ്പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇത് കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളില്‍ 10-15പേര്‍ഉള്‍പ്പെടുന്ന സന്നദ്ധസാങ്കേതിക സംഘമാണ് രൂപീകരിക്കുക.

ഇവര്‍ വിവരശേഖരണം, പഠനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ എല്ലാ വാര്‍ഡുകളിലും 20-30 പേരടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുമുണ്ടാകും. പ്രത്യേക വികസന സെമിനാറിലൂടെ കരട് പദ്ധതി തയ്യാറാക്കും. ഇവ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം-ജൈവ വൈവിധ്യം എന്നിവയ്ക്കുള്ള വര്‍ക്കിങ് ഗ്രൂപ്പിന് കൈമാറും.

തുടര്‍ന്ന് ഗ്രാമസഭകളുടെ അഭിപ്രായത്തോടെ അതത് വര്‍ക്കിങ് ഗ്രൂപ്പ് പ്രോജക്ട് തയ്യാറാക്കി വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കും.ജില്ലാ വികസന സമിതിക്ക് ലഭിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും ജില്ലാ പ്ലാന്‍. പകര്‍പ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും സമര്‍പ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Local bodies across the state will prepare an annual plan to help natural disasters survive, Palakkad, News, Trending, Flood, District Collector, Technology, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia