Follow KVARTHA on Google news Follow Us!
ad

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ലിയോണല്‍ മെസി; മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആറാം തവണയും സ്വന്തം; മേഗന്‍ റാപീനോ മികച്ച വനിത താരം

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ലിയോണല്‍ മെസി. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആറാം തവണയും News, World, Paris, Sports, Football, Leonal Messi, Award, Lionel Messi claims record sixth Ballon d'Or, Rapinoe wins women's award
പാരിസ്: (www.kvartha.com 03.12.2019) ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ലിയോണല്‍ മെസി. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡ് ഇതോടെ മെസി സ്വന്തമാക്കി. അമേരിക്കയുടെ മേഗന്‍ റാപീനോയെ മികച്ച വനിത താരമായി തെരെഞ്ഞെടുത്തു. 2015ന് ശേഷമാണ് വീണ്ടും ലിയോണല്‍ മെസി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെ പിന്തള്ളിയാണ് നേട്ടം. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയെ ഇതോടെ മെസി പിന്തള്ളി. ചാമ്പ്യന്‍സ് ലീഗിലെയും ലാലിഗയിലെയും മികച്ച പ്രകടനം മെസിക്ക് സഹായകമായി.

2018ലെ ജേതാവ് ലൂക്കാ മോഡ്രിച്ചാണ് മെസിക്ക് കിരീടം സമ്മാനിച്ചത്. ലാലിഗയില്‍ 36ഉം ചാമ്പ്യന്‍സ് ലീഗില്‍ 12ഉം ഗോളുകളാണ് സീസണില്‍ മെസി നേടിയത്. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാല് വര്‍ഷം മെസി ബാലന്‍ ഡി ഓര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്കായിരുന്നു ഇത്തവണ മെസിയുടെ എതിരാളി. അമേരിക്കയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നടത്തിയ നിര്‍ണായക പ്രകടനത്തിലൂടെ മേഗന്‍ റാപീനോയെ മികച്ച വനിത താരമായി. ഫിഫയുടെ വനിതാ താരവും റാപീനോയായിരുന്നു. മികച്ച ഗോള്‍കീപ്പര്‍ ലിവര്‍പൂളിന്റെ ബ്രസീലിയന്‍ അലിസണ്‍ ബക്കറാണ്. യുവന്റസിന്റെ മാതിസ് ഡി ലിറ്റാണ് മികച്ച യുവതാരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Paris, Sports, Football, Leonal Messi, Award, Lionel Messi claims record sixth Ballon d'Or, Rapinoe wins women's award