ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? ട്രോളന്‍ പോലീസിന് കല്യാണാലോചനയുമായി യുവതി; അതിനേയും ട്രോളി കേരള പോലീസ്

 


കൊച്ചി: (www.kvartha.com 02.12.2019) ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? ട്രോളന്‍ പോലീസിന് കല്യാണാലോചനയുമായി യുവതി. എന്നാല്‍ അതിനേയും ട്രോളി കേരള പോലീസ്. ട്രോളുകളിലൂടെ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന കേരള പോലീസിന്റെ ഇടമാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്.

നിയമവും അവബോധവും ഈ പേജിലൂടെയാണ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിനെ ഇരുകൈകള്‍ കൊണ്ടും സ്വീകരിക്കുകയും ചെയ്തു. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് കേരള പോലീസ് മറുപടിയും നല്‍കാറുണ്ട്.

ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? ട്രോളന്‍ പോലീസിന് കല്യാണാലോചനയുമായി യുവതി; അതിനേയും ട്രോളി കേരള പോലീസ്

ഇതിനിടെയാണ് ട്രോളര്‍ പോലീസിന് കല്യാണാലോചനയുമായി യുവതി രംഗത്തെത്തിയത്. 'സീരിയസ് ആയി കുറേ വട്ടം ചോദിച്ചു.. വീണ്ടും ചോദിക്കുന്നു. ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ? എന്നായിരുന്നു യുവതിയുടെ ചോദ്യം. എന്നാല്‍ കെട്ടിക്കാന്‍ ഉദ്ദേശ്യമുണ്ടോ ഇല്ലയോ എന്നതിന് വ്യക്തമായ മറുപടി നല്‍കാതെ ഇതിനേം ട്രോളിയാണ് കേരള പോലീസിന്റെ മറുപടി. സലീം കുമാര്‍ അന്ധാളിച്ച് നില്‍ക്കുന്ന ചിത്രം നല്‍കിക്കൊണ്ടാണ് പോലീസ് മറുപടി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala Police troll Comment goes Viral,Kochi, News, Police, Social Network, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia