മൂന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു; 2 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടതിങ്ങനെ..

മൂന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു; 2 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടതിങ്ങനെ..


ദാമന്‍: (www.kvartha.com 04.12.2019) കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ രണ്ട് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ദാമന് ദിയുവിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞാണ് നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്.

നിരവധി വീഡിയോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്ഭുതകരമായി രക്ഷപെട്ട കുഞ്ഞിന്റെ ജീവന്‍ തിരിച്ച് കിട്ടിയ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.News, National, India, Gujarat, Social Network, Video, Baby, Fell from the third floor; Amazing Survivor of 2 Year Old boy

കുഞ്ഞ് വീഴുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് രണ്ട് വയസ്സുകാരന്‍ വീണത്. കുഞ്ഞിനെ കയ്യിലേറ്റുവാങ്ങിയ ആള്‍ നിലത്തുവീഴുന്നത് ദൃശ്യത്തില്‍ കാണാം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞ് സുഖമായിരിക്കുന്നു.

ഇത്രയും ഉയരത്തില്‍ നിന്നും ചെറിയ കുട്ടി താഴേക്ക് പതിച്ചത് എന്തായാലും ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധക്കുറവ് തന്നെയാണ്. ഫ്‌ളാറ്റുകളിലും മറ്റും ജീവിക്കുന്ന കുടുംബങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണെന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു. അതേ സമയം സമയോചിതമായിയുള്ള നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Gujarat, Social Network, Video, Baby, Fell from the third floor; Amazing Survivor of 2 Year Old boy 
ad