Follow KVARTHA on Google news Follow Us!
ad

ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് New Delhi, News, Politics, Trending, Cabinet, Criticism, Controversy, Video, National,
ന്യൂഡെല്‍ഹി: (www.kvartha.com 04.12.2019) ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് പോലെ തന്നെ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് പൗരത്വഭേദഗതി ബില്ലെന്ന് കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിനാണ് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Cabinet clears Citizenship Amendment Bill, govt gears up for crucial Parliament test,New Delhi, News, Politics, Trending, Cabinet, Criticism, Controversy, Video, National

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ,പാഴ്സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുസ്ലീങ്ങളെ മാത്രം ഇതില്‍ നിന്ന് ഒഴിവാക്കുന്നത് മതേതര തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cabinet clears Citizenship Amendment Bill, govt gears up for crucial Parliament test,New Delhi, News, Politics, Trending, Cabinet, Criticism, Controversy, Video, National.