ഫിറ്റ്നസ് റദ്ദാക്കിയാല്‍ നിന്റെ തൊപ്പി തെറിപ്പിക്കും, നീ സര്‍വീസില്‍ ഉണ്ടാവില്ല; എംവിഐയ്ക്ക് ബസുടമയുടെ ഭീഷണി
Dec 2, 2019, 17:06 IST
കൊല്ലം: (www.kvartha.com 02.12.2019) ചട്ടലംഘനം നടത്തി സര്‍വീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വാഹനപരിശോധന നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെതിരേയാണ് ടൂറിസ്റ്റ് ബസുടമയുടെ ഭീഷണി. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് കൊട്ടാരക്കര അസ്സിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയത്.
പരിശോധനയില്‍ ജോഷ് ബസിലെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ബസിന്റെ ഫീറ്റനസ് സര്‍ട്ടിഫിക്കറ്റ് അജീഷ് റദ്ദാക്കിയതാണ് ബസുടമയായ ജോഷിയെ പ്രകോപിപ്പിച്ചത്.
നിന്റെ തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി കഴിഞ്ഞ് നിന്നെ കണ്ടോളാമെന്നുമാണ് ജോഷി അജീഷിനോട് പറയുന്നത്. ട്രിപ്പില്‍ വരുന്ന എന്റെ വണ്ടിയുടെ സിഎഫ് (സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ്) റദ്ദാക്കാന്‍ നിനക്ക് എന്താ റൈറ്റ് ഉള്ളത്. അങ്ങനെയാണെങ്കില്‍ നമുക്കൊന്ന് പിടിച്ചുനോക്കാമെന്നും ജോഷി പറയുന്നുണ്ട്.
ഫിറ്റ്നസ് റദ്ദാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ നിന്നെ കോടതി കയറ്റുമെന്നും 15 മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. ഭീഷണിയെ തുടര്‍ന്ന് ബസുടമ ജോഷിക്കും ലിബിന്‍ എന്നയാള്‍ക്കുമെതിരേ അജീഷ് കുമാര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ സ്‌കൂളിലും വിനോദയാത്രയ്ക്കിടെയും നടത്തിയ ബസ് അഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതില്‍ വലിയ പ്രതിഷേധമാണ് ബസുടമകളും തൊഴിലാളികളും പ്രകടിപ്പിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
പരിശോധനയില്‍ ജോഷ് ബസിലെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ബസിന്റെ ഫീറ്റനസ് സര്‍ട്ടിഫിക്കറ്റ് അജീഷ് റദ്ദാക്കിയതാണ് ബസുടമയായ ജോഷിയെ പ്രകോപിപ്പിച്ചത്.
നിന്റെ തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി കഴിഞ്ഞ് നിന്നെ കണ്ടോളാമെന്നുമാണ് ജോഷി അജീഷിനോട് പറയുന്നത്. ട്രിപ്പില്‍ വരുന്ന എന്റെ വണ്ടിയുടെ സിഎഫ് (സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ്) റദ്ദാക്കാന്‍ നിനക്ക് എന്താ റൈറ്റ് ഉള്ളത്. അങ്ങനെയാണെങ്കില്‍ നമുക്കൊന്ന് പിടിച്ചുനോക്കാമെന്നും ജോഷി പറയുന്നുണ്ട്.
ഫിറ്റ്നസ് റദ്ദാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ നിന്നെ കോടതി കയറ്റുമെന്നും 15 മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. ഭീഷണിയെ തുടര്‍ന്ന് ബസുടമ ജോഷിക്കും ലിബിന്‍ എന്നയാള്‍ക്കുമെതിരേ അജീഷ് കുമാര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലത്തെ സ്‌കൂളിലും വിനോദയാത്രയ്ക്കിടെയും നടത്തിയ ബസ് അഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതില്‍ വലിയ പ്രതിഷേധമാണ് ബസുടമകളും തൊഴിലാളികളും പ്രകടിപ്പിച്ചിട്ടുള്ളത്.
Keywords: News, Kerala, Kollam, bus, Threat phone call, Threat, Motor Vehicle Inspector, Court, Operation Thunder, Bus Owner's Threat to MVI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.