Follow KVARTHA on Google news Follow Us!
ad

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രത്തിനുള്ള വിലക്ക് നീക്കി കേന്ദ്രസര്‍ക്കാര്‍

അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റില്‍( നാഷണല്‍ New Delhi, News, Education, Examination, Trending, Controversy, National,
ന്യൂഡെല്‍ഹി: (www.kvartha.com 02.12.2019) അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റില്‍( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ശിരോവസ്ത്രത്തിനുള്ള വിലക്ക് നീക്കി കേന്ദ്രസര്‍ക്കാര്‍. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നീക്കിയത്.

ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങി പരീക്ഷ എഴുതാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാതിരുന്നതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Burkha and kirpan to be allowed in NEET from next year, New Delhi, News, Education, Examination, Trending, Controversy, National

അതേസമയം ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പു തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷാ വേളയില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നത് വിലക്കിയത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അടുത്ത വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് കേന്ദ്രം നീക്കിയത്.

ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ കയറ്റില്ലെന്നറിയിച്ചതിനാല്‍ നിരവധി കുട്ടികളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ പരീക്ഷ എഴുതാതെ മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Burkha and kirpan to be allowed in NEET from next year, New Delhi, News, Education, Examination, Trending, Controversy, National.