ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഫിലിപ്പീന്‍ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിര്‍ഹം സമ്മാനം; രണ്ടാംസമ്മാനം ഇന്ത്യക്കാരന്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഫിലിപ്പീന്‍ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിര്‍ഹം സമ്മാനം; രണ്ടാംസമ്മാനം ഇന്ത്യക്കാരന്

അബുദാബി: (www.kvartha.com 04.12.2019) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഫിലിപ്പീന്‍ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിര്‍ഹം സമ്മാനം. സുഹൃത്തുക്കളുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് മനലസ്താസിന് സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയികളെ പ്രഖ്യാപിച്ചത്.

രണ്ടാം സമ്മാനമായ ലാന്‍ഡ് റോവര്‍ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക് ലഭിച്ചു. 1 ലക്ഷം, 90,000, 80,000, 70,000, 50,000 ദിര്‍ഹം വീതം ലഭിച്ചതും ഇന്ത്യക്കാര്‍ക്കാണ്.

Big Ticket Abu Dhabi millionaire announced: Filipina takes home Dh12 million, Abu Dhabi, News, Gulf, World, Lottery, Trending, Winner
യഥാക്രമം മുഹമ്മദ് അഷ്‌റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യര്‍, നിഷ ജോണ്‍, മുഹമ്മദ് യാസര്‍ എന്നിവരാണ് സമ്മാനം ലഭിച്ച ഇന്ത്യക്കാരായ ഈ ഭാഗ്യശാലികള്‍. 60,000 ദിര്‍ഹത്തിന്റെ സമ്മാനം ശ്രീലങ്കന്‍ സ്വദേശി അറമുഖം ശിവകുമാറിന് ലഭിച്ചു.


അടുത്ത നറുക്കെടുപ്പിലെ ജേതാവിന് രണ്ടു കോടി ദിര്‍ഹമാണ് സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. മുന്‍ നറുക്കെടുപ്പുകളില്‍ മിക്കതും ഇന്ത്യക്കാരാണ് ഒന്നാം സമ്മാനം നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Big Ticket Abu Dhabi millionaire announced: Filipina takes home Dh12 million, Abu Dhabi, News, Gulf, World, Lottery, Trending, Winner.
ad