അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ ഒന്നിക്കുന്നു; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുര്‍ റഹീമും
Dec 31, 2019, 16:15 IST
ബെംഗളൂരു: (www.kvartha.com 31.12.2019) അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കേരളത്തില്‍ നിന്നുമുള്ള രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുര്‍ റഹീമും ഒന്നിച്ചു. കൊച്ചി സ്വദേശിയായ നിവേദും, ആലപ്പുഴ സ്വദേശിയായ അബ്ദുര്‍ റഹീമും ബെംഗളൂരു ചിന്നഹനപള്ളിയില്‍ വച്ചാണ് വിവാഹിതരായത്.
കേരളത്തില്‍ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. അഞ്ച് വര്‍ഷക്കാലമായി ഇവര്‍ രണ്ടുപേരും പ്രണയത്തിലായിരുന്നു.
പാശ്ചാത്യ രീതിയില്‍ നടന്ന വിവാഹത്തില്‍ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നീല ഡിസൈനര്‍ ഷെര്‍വാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പരസ്പരം മോതിരങ്ങള്‍ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓര്‍ഡിനേറ്ററാണ് നിവേദ്. റഹീം യു എ ഇയില്‍ ടെലിഫോണ്‍ എന്‍ജിനീയറാണ്.
നിവേദിന്റെ വളര്‍ത്തുമകളും ട്രാന്‍സ്ജന്‍ഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കേരളത്തില്‍ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. അഞ്ച് വര്‍ഷക്കാലമായി ഇവര്‍ രണ്ടുപേരും പ്രണയത്തിലായിരുന്നു.
പാശ്ചാത്യ രീതിയില്‍ നടന്ന വിവാഹത്തില്‍ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നീല ഡിസൈനര്‍ ഷെര്‍വാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പരസ്പരം മോതിരങ്ങള്‍ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓര്‍ഡിനേറ്ററാണ് നിവേദ്. റഹീം യു എ ഇയില്‍ ടെലിഫോണ്‍ എന്‍ജിനീയറാണ്.
നിവേദിന്റെ വളര്‍ത്തുമകളും ട്രാന്‍സ്ജന്‍ഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് പറയുന്നു.
Keywords: News, National, Bangalore, Marriage, Kochi, Alappuzha, Church, Foreign, After the Five Years Love They Got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.