രണ്ടത്താണിയില്‍ രണ്ടുനില വസ്ത്രക്കട കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം; കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ തീയിട്ടതെന്ന് സംശയം
Nov 8, 2019, 12:56 IST
മലപ്പുറം: (www.kvartha.com 08.11.2019) രണ്ടത്താണിയില്‍ രണ്ടുനില വസ്ത്രക്കട കത്തിനശിച്ചു. വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന വ്യാപാര സ്ഥാപനമാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി തീയണയ്ക്കുകയായിരുന്നു. അതേസമയം കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ തീയിട്ടതാണെന്ന സംശയവും ഉയര്‍ന്നിരിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു.
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് സ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.

ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ തെളിവ് നശിപ്പിക്കാനായി കടയ്ക്ക് തീവെച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കടയ്ക്കുള്ളിലെ ഭിത്തിയില്‍ വലിയ തുരങ്കം ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴിയാകാം മോഷ്ടാക്കള്‍ അകത്തുകടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Textile shop set ablaze in Malappuram, suspected to have lit after theft, Malappuram, News, Local-News, Burnt, Natives, Police, Case, Probe, Kerala.
Keywords: Textile shop set ablaze in Malappuram, suspected to have lit after theft, Malappuram, News, Local-News, Burnt, Natives, Police, Case, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.