സെക്‌സിനെക്കുറിച്ച് സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു; നിര്‍മ്മാതാക്കള്‍ ആശങ്കയില്‍

 



ലിസ്ബണ്‍: (www.kvartha.com 13.11.2019) തനിക്ക് ലൈംഗിക പ്രവര്‍ത്തികളില്‍ താല്‍പ്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ലൈംഗിക പ്രവര്‍ത്തികള്‍ സാധ്യമല്ലെന്നാണ് ഹ്യൂമനോയിഡായ സോഫിയയുടെ പ്രതികരണം.

സെക്‌സിനെക്കുറിച്ച് സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു; നിര്‍മ്മാതാക്കള്‍ ആശങ്കയില്‍

ലിസ്ബണില്‍ നടക്കുന്ന ലോക വെബ് ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംവദിക്കവേയാണ് സോഫിയയുടെ അഭിപ്രായപ്രകടനമുണ്ടായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യസമാനമായി ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന റോബോട്ടാണ് സോഫിയ.

ആളുകളുടെ ചോദ്യത്തിന് മറുപടി നല്‍കാനുള്ള പ്രോഗ്രാമിംഗ് ഇതില്‍ നടത്തിയിട്ടുണ്ട്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും മുഖഭാവങ്ങള്‍ മനസിലാക്കിയും സോഫിയ പ്രതികരിക്കും. എന്നാല്‍ സോഫിയ ലിസ്ബണില്‍ നടത്തിയ പ്രതികരണം സോഫിയയുടെ നിര്‍മ്മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Technology, Robot, Sophia, Science, Humanoid, Love, Computer Programming, Sophia the Robot Says she Doesnt have Sex Confusing with Love
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia