റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍; കൊല ചെയ്തത് കാമുകിയെ; കുടുങ്ങിയത് കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്നും ലഭിച്ച മുറിച്ചു മാറ്റിയ യുവതിയുടെ കൈകള്‍; തലയും ശരീരവും വേര്‍പെട്ട നിലയില്‍ ഫ് ളാറ്റില്‍ നിന്നും കണ്ടെത്തി

സെന്റ് പീറ്റേഴ്സ് ബര്‍ഗ്: (www.kvartha.com 10.11.2019) റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റിലായി. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത യുവതിയുടെ മുറിച്ചു മാറ്റിയ കൈകളാണ് ഒലെഗിനെ കേസില്‍ പെടുത്തിയത്. ബാഗ് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് വേര്‍പെട്ട നിലയില്‍ യുവതിയുടെ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍; കൊല ചെയ്തത് കാമുകിയെ; കുടുങ്ങിയത് കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്നും ലഭിച്ച മുറിച്ചു മാറ്റിയ യുവതിയുടെ കൈകള്‍; തലയും ശരീരവും വേര്‍പെട്ട നിലയില്‍ ഫ് ളാറ്റില്‍ നിന്നും കണ്ടെത്തി

ഇരുപത്തിനാലുകാരിയായ അനസ്തേസ്യ അറുപത്തിമൂന്നുകാരനായ ഒലെഗുമായി കഴിഞ്ഞ കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഒലെഗ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍; കൊല ചെയ്തത് കാമുകിയെ; കുടുങ്ങിയത് കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്നും ലഭിച്ച മുറിച്ചു മാറ്റിയ യുവതിയുടെ കൈകള്‍; തലയും ശരീരവും വേര്‍പെട്ട നിലയില്‍ ഫ് ളാറ്റില്‍ നിന്നും കണ്ടെത്തി

ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് കാമുകി അനസ്തേസ്യയെ കൊല ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. നദിയിലെ തണുത്ത വെള്ളത്തില്‍ ദീര്‍ഘനേരം കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോള്‍ ചികിത്സയിലാണ്.

റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍; കൊല ചെയ്തത് കാമുകിയെ; കുടുങ്ങിയത് കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്നും ലഭിച്ച മുറിച്ചു മാറ്റിയ യുവതിയുടെ കൈകള്‍; തലയും ശരീരവും വേര്‍പെട്ട നിലയില്‍ ഫ് ളാറ്റില്‍ നിന്നും കണ്ടെത്തി

നിരവധി ആരാധകരുണ്ടായിരുന്ന ഒലെഗ് നടത്തിയ കൊലപാതകത്തെ കുറിച്ച് വിവിധ രീതിയിലുള്ള പ്രതികരണമാണ് ആളുകള്‍ നടത്തുന്നത്.

റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍; കൊല ചെയ്തത് കാമുകിയെ; കുടുങ്ങിയത് കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്നും ലഭിച്ച മുറിച്ചു മാറ്റിയ യുവതിയുടെ കൈകള്‍; തലയും ശരീരവും വേര്‍പെട്ട നിലയില്‍ ഫ് ളാറ്റില്‍ നിന്നും കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Russian military historian, 63, is dragged from icy river with the severed arms of his 24-year-old 'student lover' in his backpack before her head was found in his flat,News, Russia, Murder, Arrested, Researchers, Police, Report, World, Crime, Criminal Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia