» » » » » » » » » വൃദ്ധയായ അമ്മയെ സ്വത്ത് തട്ടിയെടുത്ത ശേഷം മകള്‍ വീട്ടില്‍ നിന്നും പുറത്താക്കി; സ്വത്ത് മുഴുവനും നഷ്ടപ്പെട്ട അമ്മയെ സ്വീകരിക്കാന്‍ മറ്റ് മക്കളും തയ്യാറായില്ല; ഒടുവില്‍ ആറ് മക്കള്‍ക്ക് ജന്മം നല്‍കിയ മാതാവ് പെരുവഴിയില്‍

ഇടുക്കി : (www.kvartha.com 16.11.2019) വൃദ്ധയായ അമ്മയെ സ്വത്ത് തട്ടിയെടുത്ത ശേഷം മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. സ്വത്ത് മുഴുവനും നഷ്ടപ്പെട്ട അമ്മയെ സ്വീകരിക്കാന്‍ മറ്റ് മക്കളും തയ്യാറായില്ല. ഇതോടെ ആറ് മക്കള്‍ക്ക് ജന്മം നല്‍കിയ മാതാവ് പെരുവഴിയില്‍.

ഇടുക്കി ഇരട്ടയാള്‍ സ്വദേശിയായ മേരിയാണ് വയസാംകാലത്ത് തിരിഞ്ഞുനോക്കാന്‍ ഒരാള്‍ പോലുമില്ലാതെ തെരുവിലായത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചു കൊടുത്തു. ഒടുക്കം 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരില്‍ വെച്ചു. മരണ ശേഷം അതും മക്കള്‍ക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം.


എന്നാല്‍ ഇതിനിടെ, പെണ്‍മക്കളില്‍ മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ മേരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്തതോടെ മേരിയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

തൊട്ടടുത്തായി മറ്റു മക്കള്‍ ഉണ്ടെങ്കിലും മൂത്ത മകള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയില്‍ അവരും അമ്മയെ കയ്യൊഴിഞ്ഞു. ഇതേതുടര്‍ന്ന് നീതിക്കായി കലക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുകയാണ് മേരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother kicked out of her daughter's home, Idukki, News, Local-News, Mother, Complaint, Crime, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal