Follow KVARTHA on Google news Follow Us!
ad

കൊടുത്താല്‍ കൊല്ലത്തും കിട്ടും; മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ ബിജെപി, ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണ് മഹാരാഷ്ട്രയില്‍. പലയിടത്തും എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഏറ്റവും വലിയ കക്ഷിയല്ലാതെ തന്നെ സര്‍ക്കാNational, News, India, Maharashtra, Governor, Government, BJP, Congress, NCP, Politics, Trending, Maharashtra Govt Formation LIVE: After BJP's Step Back, Guv Invites Shiv Sena to Form Govt; NCP Says Will Think of Next Move
മുംബൈ: (www.kvartha.com 10.11.2019) കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണ് മഹാരാഷ്ട്രയില്‍. പലയിടത്തും എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഏറ്റവും വലിയ കക്ഷിയല്ലാതെ തന്നെ സര്‍ക്കാര്‍ രൂപീകരിച്ച അമിത് ഷായുടെ ബിജെപിയാണ് മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പിന്‍വാങ്ങുന്നത്. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ശിവസേനയേക്കാള്‍ 49 സീറ്റുകള്‍ അധികമുള്ള ബിജെപി ശിവസേനയുടെ കടുംപിടുത്തത്തിന് മുന്നില്‍ പിന്‍വാങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപി - ശിവസേന സഖ്യത്തിന് 105-56 എന്നിങ്ങനെയാണ് സീറ്റുകള്‍. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭരിക്കാന്‍ വേണ്ടത്. ശിവസേനയ്ക്ക് ഒമ്പത് സ്വതന്ത്രര്‍ അടക്കം 65 പേരുടെ പിന്തുണയുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണുള്ളത്.

ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലെന്നുറപ്പായതോടെ രണ്ടാമത്തെ കക്ഷിയായ ശിവസേന രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. ശിവസേനയെ വരുതിയിലാക്കാന്‍ ബിജെപി ആവതുശ്രമിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു ശിവസേന.

തുടര്‍ന്ന് ശിവസേന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ ബിജെപി പിന്‍വാങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി ക്ഷണിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7.30നകം ശിവസേന തീരുമാനമറിയിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസ് നിര്‍ദേശിച്ചു.


Keywords: National, News, India, Maharashtra, Governor, Government, BJP, Congress, NCP, Politics, Trending, Maharashtra Govt Formation LIVE: After BJP's Step Back, Guv Invites Shiv Sena to Form Govt; NCP Says Will Think of Next Move.