സ്‌കൂട്ടര്‍ തെന്നി മറിഞ്ഞതല്ല; യുവതിയെ ലോറി ഇടിച്ചുതെറിപ്പിച്ചത്; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി അപകടത്തില്‍പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


കൂത്താട്ടുകുളം: (www.kvartha.com 29.11.2019) സ്‌കൂട്ടര്‍ തെന്നി മറിഞ്ഞതല്ല, യുവതിയെ ലോറി ഇടിച്ചുതെറിപ്പിച്ചത്. കഴിഞ്ഞ ദിവസം ടൗണില്‍ മീഡിയ കവലയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി അപകടത്തില്‍പെട്ട സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നു. എംസി റോഡിലൂടെ സ്‌കൂട്ടറില്‍ വരികയായിരുന്ന തന്നെ പിന്നിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന യുവതിയുടെ പരാതിക്കു ബലം പകരുന്ന ദൃശ്യങ്ങളാണ് തൊട്ടടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചത്.

ലോറി ഇടിച്ചിട്ടില്ലെന്നും സ്‌കൂട്ടര്‍ തെന്നി മറിയുകയായിരുന്നുവെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ പോലീസിനോട് പറഞ്ഞത്. ഇതെത്തുടര്‍ന്ന് പിടിച്ചിട്ടിരുന്ന ലോറി ഉപാധികളോടെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. കറുകച്ചാല്‍ സ്വദേശിയുടേതാണ് ലോറി. പുതിയ വിവരത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ആവശ്യമെങ്കില്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കും.

സ്‌കൂട്ടര്‍ തെന്നി മറിഞ്ഞതല്ല; യുവതിയെ ലോറി ഇടിച്ചുതെറിപ്പിച്ചത്; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി അപകടത്തില്‍പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എംസി റോഡില്‍ നിന്ന് പാലാ, ശബരിമല എന്നിവിടങ്ങളിലേക്ക് തിരിയുന്ന പ്രധാന കവലയില്‍ നേരെ പോവുകയായിരുന്ന സ്‌കൂട്ടറിന്റെ പിന്നിലേക്ക് ലോറി വേഗത്തില്‍ എത്തുന്നതും സ്‌കൂട്ടര്‍ തെറിച്ചു നിരങ്ങി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂത്താട്ടുകുളത്ത് സ്വകാര്യബാങ്കില്‍ ജീവനക്കാരിയായ യുവതിയാണ് അപകടത്തില്‍പെട്ടത്.

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ യുവതിക്ക് നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് ആംബുലന്‍സ് എത്തുന്നതു വരെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ റോഡില്‍ കിടക്കേണ്ടി വന്നു. കടുത്ത വേദന മൂലം കാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു. തലയ്ക്കും നടുവിനും തോള്‍ഭാഗത്തും സാരമായി ചതവേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Koothattukulam accident police search CCTV Footage, Local-News, News, Accident, Injured, CCTV, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia