ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവത തുണച്ചു; ഒന്നാം സമ്മാനം ഇന്ത്യക്കാരന്

 


ദുബൈ: (www.kvartha.com 20.11.2019) ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഇത്തവണയും ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ദുബൈ വേള്‍ഡ് സെന്ററില്‍ നടന്ന എയര്‍ഷോയുടെ ഭാഗമായുളള നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ ഭാഗ്യദേവത കടാക്ഷിച്ചത്. ഏഴുകോടി രൂപയാണ് സമ്മാനത്തുക. കഴിഞ്ഞ 25 വര്‍ഷങ്ങളായി അബൂദബിയില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ 48കാരന്‍ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവത തുണച്ചു; ഒന്നാം സമ്മാനം ഇന്ത്യക്കാരന്

316 സീരീസിലുളള 0666 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അബൂദബിയില്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന മാര്‍ട്ടിസ് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.

ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവത തുണച്ചു; ഒന്നാം സമ്മാനം ഇന്ത്യക്കാരന്


അദ്ദേഹത്തിന്റെ ഭാഗ്യനമ്പരാണ് 666. സമ്മാനത്തുകയില്‍ പത്തുശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ബാക്കി തുക മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവിടുമെന്നും മാര്‍ട്ടിസ് പറഞ്ഞു.  18വയസുള്ള ആണ്‍കുട്ടിയും 14 വയസുള്ള പെണ്‍കുട്ടിയും അടക്കം രണ്ടുമക്കളാണ് മാര്‍ട്ടിസിന്.

നറുക്കെടുപ്പില്‍ മറ്റ് രണ്ട് വിജയികളെ കൂടി പ്രഖ്യാപിച്ചു. 47കാരനായ ജെയിംസ് ആദം ആണ് അതില്‍ ഒരാള്‍. ന്യൂസിലാന്‍ഡ് സ്വദേശിയാണ് ജെയിംസ് ആദം. ബിഎംഡബ്ല്യു 750 ലി എക്സ്ഡ്രൈവ് എം സ്പോര്‍ട്ട് (ബെര്‍മിന ഗ്രേ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. 1735 സീരിസിലുള്ള 0215 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Indian expat wins $1 million Dubai Duty Free raffle, Dubai, News, Lottery, Winner, Abu Dhabi, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia