കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും വിദേശ കറന്‍സി പിടിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 08.11.2019) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും നാലു ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. വ്യാഴാഴ്ച രാത്രി ഗോ എയര്‍ വിമാനത്തില്‍ ദുബൈയില്‍ പോകാനെത്തിയ പാനൂര്‍ സ്വദേശി മൂസയില്‍നിന്നാണ് കസ്റ്റംസും സി ഐ എസ് എഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കറന്‍സി കണ്ടെത്തിയത്. ഡോളര്‍, ദിര്‍ഹം, ദിനാര്‍ തുടങ്ങിയവയാണ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ കുവൈത്തില്‍നിന്നും ഗോ എയറിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ്കുഞ്ഞിയില്‍നിന്നും രണ്ടായിരം പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റും പിടികൂടി.

റെയ്ഡിന് കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ പി സി ചാക്കോ, സന്തോഷ്‌കുമാര്‍, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ അശോക് കുമാര്‍, ജോയ് സെബാസ്റ്റിയന്‍, യുഗല്‍കുമാര്‍ സിംഗ്, ഹവില്‍ദാര്‍മാരായ മുകേഷ്, പാര്‍വതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും വിദേശ കറന്‍സി പിടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur Airport, fake-currency-case, kanhangad, Raid, Fake currency captured from Kannur Airport
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia