SWISS-TOWER 24/07/2023

ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു; ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊണ്ടാഴി: (www.kvartha.com 10.11.2019) ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു. അപകട സമയത്ത് കാറിലുണ്ടായിരുന്ന അഞ്ചുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് വഴിതെറ്റി പുഴയില്‍ വീണത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു വഴിതെറ്റി പുഴയിലേക്കു കൂപ്പു കുത്തുകയായിരുന്നു. രാത്രി വൈകിയും കാര്‍ കരകയറ്റാനായിട്ടില്ല.

ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി പുഴയില്‍ വീണു; ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു കുടുംബത്തിന്റെ യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. സംസ്ഥാനത്ത് ഇതിനുമുമ്പും ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സെപ്തംബറില്‍ ഗൂഗിള്‍മാപ്പ് നോക്കി കാറില്‍ കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് വന്ന ഒരു കുടുംബം ഇത്തരത്തില്‍ വഴിതെറ്റി കുളപ്പടവിലെത്തിയിരുന്നു. കാര്‍ കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിലാണ് ചെന്നെത്തിയത്. ആഴമേറിയ ചിറയാണ് ഇവിടം.

പയ്യന്നൂര്‍ ഭാഗത്തു നിന്ന് ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംഗ്ഷനില്‍ നിന്ന് കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍ നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് അന്ന് കാര്‍ തിരിച്ചുകയറ്റിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Driver follows Google Maps, car falls into river, News, Local-News, google, Thrissur, Passengers, Family, River, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia