വിമാന യാത്രയ്ക്കിടെ സഹയാത്രികന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റര്‍ മൂത്രം; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ബെയ്ജിങ്: (www.kvartha.com 23.11.2019) വിമാനയാത്രയ്ക്കിടെ ആരോഗ്യനില വഷളായ സഹയാത്രികന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റര്‍ മൂത്രം. ചൈനാ സതേണ്‍ എയര്‍വേയ്‌സിന്റെ ഗാങ്ഷു-ന്യൂയോര്‍ക്ക് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ഡോ. സാങ് ആണ് സഹയാത്രികനായ വയോധികന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവശനായി പുളയുന്നത് കണ്ട് ചികിത്സിക്കാന്‍ തയ്യാറായത്. മെയിന്‍ ലാന്‍ഡ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിമാനം ന്യൂയോര്‍ക്കിലെത്താന്‍ ആറ് മണിക്കൂര്‍ അവശേഷിക്കെയാണ് യാത്രക്കാരനായ വയോധികന്റെ ആരോഗ്യനില വഷളായത്. തനിക്ക് തീരെ വയ്യെന്നും മൂത്രമൊഴിക്കാന്‍ സാധിക്കുന്നില്ലെന്നും ഇയാള്‍ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ രോഗിക്കായി ഇവര്‍ താല്‍ക്കാലിക കിടക്ക ഒരുക്കുകയും വിമാനത്തില്‍ ഡോക്ടര്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.

Chinese surgeons use straws to drain man’s bladder in mid-flight medical emergency, Beijing, China, Flight, Doctor, Treatment, Report, Media, World, News

വാസ്‌കുലര്‍ സര്‍ജനായ ഡോ. സാങ് വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹം വയോധികനെ പരിശോധിച്ചപ്പോള്‍ മൂത്രസഞ്ചിയില്‍ ലിറ്ററോളം മൂത്രം കെട്ടിനില്‍ക്കുന്നതായി മനസിലായി. മൂത്രം പുറന്തള്ളാന്‍ പറ്റിയില്ലെങ്കില്‍ മൂത്രസഞ്ചി പൊട്ടാനും അതീവ ഗുരുതരാവസ്ഥയിലാവാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ സമയോചിതമായി ഇടപെടുകയായിരുന്നു.

Chinese surgeons use straws to drain man’s bladder in mid-flight medical emergency, Beijing, China, Flight, Doctor, Treatment, Report, Media, World, News

വിമാനത്തില്‍ ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുകയും ചെയ്തു. ആദ്യം സിറിഞ്ച് ഉപയോഗിച്ച് മൂത്രം പുറന്തള്ളാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്ന് വായ് ഉപയോഗിച്ച് മൂത്രം വലിച്ചെടുത്ത് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. 37 മിനിറ്റോളം പരിശ്രമിച്ച് 800 മില്ലി ലിറ്ററോളം മൂത്രമാണ് ഡോക്ടര്‍ വായിലൂടെ വലിച്ചെടുത്ത് പുറത്തെത്തിച്ചത്. ട്യൂബിലൂടെ മൂത്രം വായിലേക്ക് വലിച്ചെടുത്ത് പുറത്ത് കപ്പില്‍ തുപ്പുകയായിരുന്നു.

Chinese surgeons use straws to drain man’s bladder in mid-flight medical emergency, Beijing, China, Flight, Doctor, Treatment, Report, Media, World, News

വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജീവന്‍ രക്ഷിക്കാന്‍ ഡോ. സാങ് നടത്തിയ അവസരോചിത ഇടപെടലിനെ യാത്രികരും സമൂഹമാധ്യങ്ങളുമെല്ലാം അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chinese surgeons use straws to drain man’s bladder in mid-flight medical emergency, Beijing, China, Flight, Doctor, Treatment, Report, Media, World, News.
Previous Post Next Post