» » » » » » സുവിശേഷത്തിനു പോയ രണ്ടു കന്യാസ്ത്രീകള്‍ ഗര്‍ഭിണികളായി; കത്തോലിക്കാ ചര്‍ച്ച് അന്വേഷിക്കുന്നു

വത്തിക്കാന്‍: (www.kvartha.com 06.11.2019) ആഫ്രിക്കയില്‍ സുവിശേഷ പ്രവൃത്തിക്കിടെ രണ്ടു കത്തോലിക്ക കന്യാസ്ത്രീകള്‍ ഗര്‍ഭിണികളായ സംഭവത്തില്‍ വത്തിക്കാന്‍ കത്തിലോക്ക ആസ്ഥാനം അന്വേഷണം ആരംഭിച്ചു. സിസിലില്‍ നിന്നുള്ള രണ്ടു വ്യത്യസ്ത രൂപതകളിലെ കന്യാസ്ത്രീകളാണ് ഗര്‍ഭിണികളായത്.

മഡഗാസ്‌കര്‍ സ്വദേശിനിയായ മദര്‍ സുപ്പീരിയര്‍ രണ്ടു മാസത്തോളം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും മഠങ്ങളില്‍ തടവിലാണെന്നും തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ കനത്ത സമ്മര്‍ദം ഉണ്ടെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

34 വയസുള്ള കന്യാസ്ത്രീ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദപരിശോധനയില്‍ ഇവര്‍ക്ക് ഗര്‍ഭമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിസിലിയിലെ കോണ്‍വെന്റില്‍ നിന്നുള്ള കന്യാസ്ത്രീ ആണെന്നു മാത്രമാണ് വത്തിക്കാന്‍ ഇവരെക്കുറിച്ച് നല്‍കുന്ന വിവരം.

News, World, Africa, Pregnant Woman, Nun, Hospital, Vatican, Stomach Pain, Delivery,  Catholic Church Investigates after Two Missionary Nuns Became Pregnant

അതേസമയം കുഞ്ഞിനെ പ്രസവിക്കാന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ഇറ്റലിയിലെ തന്നെ പലെര്‍മോയിലെ മറ്റൊരു കോണ്‍വെന്റിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. അമ്മയാകുന്നതോടൊപ്പം വിശ്വാസസമൂഹത്തോടൊപ്പം ജീവിക്കണമെന്ന് ഇവര്‍ അറിയിച്ചതോടെ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ ഇവര്‍ക്കു മേല്‍ സമ്മര്‍ദം ഏറുന്നുയെന്നാണ് റിപ്പോര്‍ട്ട്.

മഡഗാസ്‌കറില്‍ നിന്നുള്ള മുതിര്‍ന്ന കന്യാസ്ത്രീയും മദര്‍ സുപ്പീരിയറുമായ മറ്റൊരു സ്ത്രീ രണ്ടു മാസം ഗര്‍ഭിണിയാണെന്ന് ഇറ്റലിയില്‍ നിന്നുള്ള അന്‍സ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം വിവാദമായതോടെ ഇവരെ മാതൃരാജ്യത്തിലേക്ക് തിരിച്ചയച്ചതായി പറയുന്നു.

സ്വന്തം രാജ്യങ്ങളില്‍ തിരിച്ചെത്തിയ രണ്ട് കന്യാസ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി കരുതുന്നെന്ന് വത്തിക്കാന്‍ ചര്‍ച്ചിലെ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അവര്‍ കര്‍ശനമായ പവിത്രമായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു, പക്ഷേ അവരുടെ കുട്ടികളുടെ ക്ഷേമമാണ് ഏറ്റവും ഉയര്‍ന്നതെന്നും വത്തിക്കാനിലെ കത്തോലിക്ക ആസ്ഥാനത്തെ കേന്ദ്രങ്ങള്‍ വിശദീകരിച്ചു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ വത്തിക്കാന്‍ ആസ്ഥാനം ഞെട്ടലിലാണെന്നാണു റിപ്പോര്‍ട്ട്. വിഷയത്തില്‍ പോപ്പ് അടിയന്തരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇതു വളരെ ഗൗരവമേറിയതും ഒഴിവാക്കപ്പെടേണ്ടെതാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Africa, Pregnant Woman, Nun, Hospital, Vatican, Stomach Pain, Delivery,  Catholic Church Investigates after Two Missionary Nuns Became Pregnant

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal