അയോധ്യ: ചരിത്രവിധി പുറത്ത്, മൂന്ന് മാസത്തിനകം ഉപാധികളോടെ രാമക്ഷേത്രം പണിയാം, പകരം സുന്നീ വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ ബദല്‍ സ്ഥലം

 


ന്യൂഡല്‍ഹി: (www.kvartha.com 09.11.2019) രാജ്യം ഉറ്റുനോക്കിയ അയോധ്യകേസില്‍ സുപ്രീം കോടതി വിധി പുറത്ത്. മൂന്ന് മാസത്തിനകം ഉപാധികളോടെ രാമക്ഷേത്രം പണിയാം. പകരം സുന്നീ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ബദല്‍ സ്ഥലം നല്‍കണം എന്നുമാണ് വിധിയില്‍ പറയുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 30 മിനുട്ടിലേറെ സമയമെടുത്താണ് വിധി പൂര്‍ണമായും പ്രസ്താവിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കി മൂന്ന് മാസത്തിനകം ഭൂമി പണിയണമെന്നും അതോടൊപ്പം തന്നെ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്.

ഓരോ പോയിന്റുകളും കൃത്യമായും വ്യക്തമായും വായിച്ചാണ് അന്തിമവിധിയിലെത്തിയത്. ചീഫ് ജസ്റ്റീസ് മാത്രമാണ് വിധി വായിച്ചത്. വിധി മൂന്നായി തിരിച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു.

നര്‍മോഹി അഖാഡയുടെ വിധി കാലഹരണപ്പെട്ടതെന്ന് കാട്ടി ആദ്യം തന്നെ സുപ്രീം കോടതി തള്ളിയിരുന്നു.  1992ല്‍ സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചാണ് കര്‍സേവകര്‍ പള്ളി തകര്‍ത്തതെന്നും വിധിന്യായത്തില്‍ വായിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്്, അശോക് ഭൂഷന്‍, അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണുള്ളത്.

അയോധ്യ: ചരിത്രവിധി പുറത്ത്, മൂന്ന് മാസത്തിനകം ഉപാധികളോടെ രാമക്ഷേത്രം പണിയാം, പകരം സുന്നീ വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ ബദല്‍ സ്ഥലം

Keywords:  New Delhi, News, National, Ayodhya, Babri Masjid Demolition Case, Supreme Court of India, Temple, Masjid, Religion, Ayodhya Verdict LIVE Updates: Muslims to Get Alternate Land, Rules SC; Centre Told to Form Trust for Construction of Hindu Temple

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia