ഷൂട്ടിംഗിനിടെ ഹൃദയാഘാതം; യുവനടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുംബൈ: (www.kvartha.com 23.11.2019) ഷൂട്ടിംഗിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട യുവനടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമുഖ ഹിന്ദി, തെലുങ്ക് സിനിമകളിലെ നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടി(31) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂസ് ഏജന്‍സിയായ ഐ എ എന്‍ എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ വ്യാഴാഴ്ച ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തിനിടെ നടി ബോധരഹിതയായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മലാഡിലുള്ള രക്ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമാണ്.


കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും ഡോക്ടര്‍ അറിയിച്ചു.

നിലവില്‍ ഗഹനയുടെ പ്രമേഹം ഉയര്‍ന്നനിലയിലാണ്. അതേസമയം രക്തസമ്മര്‍ദം വളരെ താഴ്ന്നിരിക്കുകയുമാണ്. ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും സ്വന്തമായി ശ്വസിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും പരിശോധനാ ഫലം ലഭിച്ചതിനുശേഷമേ താരത്തിന്റെ അവസ്ഥയെ കുറിച്ച് പറയാന്‍ പറ്റൂ എന്നും ഡോക്ടര്‍ അറിയിച്ചു.

പ്രമേഹ രോഗിയായ ഗഹന പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ നില വഷളാകാന്‍ കാരണമായതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂയെന്നും ഡോക്ടര്‍ പറയുന്നു.

 Actress Gehana Vasisth, 31, Suffers Cardiac Arrest During Shoot, Hospitalized,Mumbai, News, Actress, Hospital, Treatment, Cinema, Report, National.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Gehana Vasisth, 31, Suffers Cardiac Arrest During Shoot, Hospitalized,Mumbai, News, Actress, Hospital, Treatment, Cinema, Report, National.
Previous Post Next Post