നടി ഭാമ വിവാഹിതയാകുന്നു; വരന്‍ ബിസിനസുകാരനായ അരുണ്‍

കൊച്ചി: (www.kvartha.com 29.11.2019) നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ഒരു സ്വകാര്യ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാമ തന്റെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ചത്.

Actress Bhama getting married with Arun,Kochi, News, Cinema, Entertainment, Marriage, Actress, Kerala

പ്രേക്ഷക മനസുകളില്‍ 'നിവേദ്യം' നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Bhama getting married with Arun,Kochi, News, Cinema, Entertainment, Marriage, Actress, Kerala.
Previous Post Next Post