കാസര്‍കോട്ട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി സംശയം; ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

കാസര്‍കോട്ട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി സംശയം; ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

കാസര്‍കോട്ട്: (www.kvartha.com 10.10.2019) കാസര്‍കോട്ട് യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി സംശയം. ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തിലാണ് സംഭവം. ആലപ്പുഴ സ്വദേശി പ്രമീളയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ കെട്ടിത്താഴ്ത്തിയതായാണ് സംശയിക്കുന്നത്. ഇതേതുടര്‍ന്ന് ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വിദ്യാനഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, News, Murder, Wife, Husband, Chandrigiri River, Woman suspected killed in Chandrigiri River
ad