അടുത്ത അന്‍പത് കൊല്ലവും ഞാന്‍ ഇവിടെ തന്നെ വരും; തരംഗമായി ബ്ലാസ്റ്റേര്‍സിന്റെ പ്രോമോ വീഡിയോ; കാടിളക്കി കൊമ്പുകുലുക്കി കാല്‍പ്പന്തുപൂരത്തിനൊരുങ്ങി കൊമ്പന്മാര്‍
Oct 10, 2019, 08:43 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10.10.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഒക്ടോബര്‍ 20ന് അരങ്ങുണരാനിരിക്കെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കേരളാ ബ്ലാസ്റ്റേര്‍സിന്റെ പ്രോമോ വീഡിയോ. ഐഎസ്എല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ പ്രൊമോയാണ് തരംഗമാകുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അണിനിരത്തി കേരളീയ പശ്ചാത്തലത്തിലാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണവും ആനവണ്ടിയുമെല്ലാം പ്രമേയങ്ങളായി എത്തുന്ന പ്രോമോയില്‍ ആരാധകരുടെ സൂപ്പര്‍ ഹീറോ സന്ദേശ് ജിങ്കനും മലയാളികളുടെ സ്വന്തം സഹല്‍ അബ്ദുള്‍ സമദും ടിപി രഹനേഷും നായകന്‍ ബഡത്തലോമിയ ഓഗ്ബച്ചെയും കോച്ച് എല്‍ക്കോ ഷറ്റോരിയും അടക്കമുള്ളവര്‍ അണിനിരക്കുന്നുണ്ട്. മത്സരം കാണാന്‍ വരുന്നില്ലെന്ന് പറയുന്ന യുവാവ് ഒടുവില്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നതാണ് പ്രൊമോയുടെ കഥ. അടുത്ത അന്‍പത് കൊല്ലവും ഞാന്‍ ഇവിടെ തന്നെ വരും എന്ന യുവാവിന്റെ ഡയലോഗിലാണ് കാല്‍പ്പന്തുകളിയുടെ പൂരം എന്ന തലക്കെട്ടിരിക്കുന്ന വീഡിയോ അവസാനിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, ISL, Kerala Blasters, Video, Star Sports Released Promo Video of Kerala Blasters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.