ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുക കൃത്യമായി നിര്‍വഹിക്കുന്നു; ലോക രാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റി ഭാരതം
Oct 9, 2019, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 09.10.2019) ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുക കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ ലോക രാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഭാരതം. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുകസമാഹരണം ഭാരതം കൃത്യമായി ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.
പുതിയ കണക്കനുസരിച്ച് 129 രാജ്യങ്ങള്‍ വല്ലപ്പോഴുമൊക്കെയാണ് തുക നല്‍കുന്നത്. ഇതില്‍ കൃത്യമായി തുക നല്‍കുന്ന 34 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ.
തുക 30 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അടക്കാത്തവരാണ് ഭൂരിപക്ഷവും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെയുള്ള രാജ്യങ്ങളുടെ പട്ടികയിലെ 34 രാജ്യങ്ങള്‍ മാത്രമാണ് വാര്‍ഷിക അംഗത്വഫീസ് കൃത്യമായി നല്‍കുന്നത്. സഭയുടെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞതിന് ശേഷമുള്ള കണക്കുകളുടെ അവതരണത്തിലാണ് ഗുട്ടെറസ് സാമ്പത്തിക നിലയെപ്പറ്റി വിവരിച്ചത്.
ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് സൂചിപ്പിച്ചു. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പണമില്ലാത്ത കാര്യം ഗുട്ടെറസ് അറിയിച്ചത്.
അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി യോഗങ്ങള്‍ സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്‍ പദ്ധതിയിടുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
പുതിയ കണക്കനുസരിച്ച് 129 രാജ്യങ്ങള്‍ വല്ലപ്പോഴുമൊക്കെയാണ് തുക നല്‍കുന്നത്. ഇതില്‍ കൃത്യമായി തുക നല്‍കുന്ന 34 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ.
തുക 30 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അടക്കാത്തവരാണ് ഭൂരിപക്ഷവും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെയുള്ള രാജ്യങ്ങളുടെ പട്ടികയിലെ 34 രാജ്യങ്ങള്‍ മാത്രമാണ് വാര്‍ഷിക അംഗത്വഫീസ് കൃത്യമായി നല്‍കുന്നത്. സഭയുടെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞതിന് ശേഷമുള്ള കണക്കുകളുടെ അവതരണത്തിലാണ് ഗുട്ടെറസ് സാമ്പത്തിക നിലയെപ്പറ്റി വിവരിച്ചത്.
ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് സൂചിപ്പിച്ചു. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പണമില്ലാത്ത കാര്യം ഗുട്ടെറസ് അറിയിച്ചത്.
അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി യോഗങ്ങള്‍ സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്‍ പദ്ധതിയിടുന്നുണ്ട്.
Keywords: News, World, India, New York, Travel & Tourism, UN, Crore, Dollar, Properly Manages the Cost of the United Nations; World Nations Admired India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.