പകരത്തിന് പകരം; നിയമ ലംഘനം നടത്തിയാല്‍ ജനങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പോര; ഹെല്‍മറ്റ് ധരിക്കാത്ത എസ് ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍

യു പി: (www.kvartha.com 09.10.2019) നിയമ ലംഘനം നടത്തിയാല്‍ ജനങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പോര. ഹെല്‍മറ്റ് ധരിക്കാത്ത എസ് ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് രസകരമായ സംഭവം. ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കാനാണ് പിഴത്തുക വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ ഈ വര്‍ധനവിനെതിരെ വ്യാപകമായ അമര്‍ഷം ഉയരുന്നുണ്ട്. പിഴ ആയിരവും പതിനായിരവും കടക്കുമ്പോള്‍ പല തരത്തിലാണ് ജനങ്ങളുടെ പ്രതികരണം. എന്നാല്‍ നിയമ ലംഘനങ്ങള്‍ പിടിച്ചാല്‍ മാത്രം പോരാ, ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പകരത്തിന് പകരം; നിയമ ലംഘനം നടത്തിയാല്‍ ജനങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പോര; ഹെല്‍മറ്റ് ധരിക്കാത്ത എസ് ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍

അതിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പിഴ അടപ്പിച്ചത്. ഹെല്‍മറ്റ് ഇല്ലാതെ എത്തിയ യുവാവില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കിയതാണ് എസ്‌ഐക്കെതിരെ തിരിയാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.

പകരത്തിന് പകരം; നിയമ ലംഘനം നടത്തിയാല്‍ ജനങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പോര; ഹെല്‍മറ്റ് ധരിക്കാത്ത എസ് ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍

രോഷാകുലരായ നാട്ടുകാര്‍ എസ്‌ഐയെ തടഞ്ഞുനിര്‍ത്തി പിഴ അടപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ഇല്ലാത്തതിനും വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലാത്തതിനുമാണ് എസ്‌ഐക്ക് സ്വന്തം പേരില്‍ പിഴ എഴുതേണ്ടി വന്നത്.

പകരത്തിന് പകരം; നിയമ ലംഘനം നടത്തിയാല്‍ ജനങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പോര; ഹെല്‍മറ്റ് ധരിക്കാത്ത എസ് ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാര്‍

നേരത്തെ സീറ്റ് ബെല്‍റ്റ് ഇടാതെ വന്ന ആര്‍ടിഒയെ തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പിഴ അടപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നിയമലംഘനം പിടിക്കാന്‍ കാണിക്കുന്ന ഉത്സാഹം നിയമം പാലിക്കുന്നതിലും കാണിക്കണം എന്നാണ് ജനം പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Police Inspector Fines Himself For Not Wearing A Helmet, News, Police, Natives, Vehicles, Humor, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia