നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ മൊബൈല്‍ ഫോണുകളം പഴ്‌സും പിടിച്ചുപറി സംഘം തട്ടിയെടുത്തു; അരലക്ഷത്തിലധികം പണവും മറ്റു വിലപിടിപ്പുള്ള രേഖകളും നഷ്ടമായി

 


ന്യൂഡെല്‍ഹി: (www.kvartha.com 12.10.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ മൊബൈല്‍ ഫോണുകളും പഴ്‌സും പിടിച്ചുപറി സംഘം തട്ടിയെടുത്തു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായി. ഡെല്‍ഹിയില്‍ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോദിയുടെ പഴ്‌സും മെബൈലും പിടിച്ചുപറി സംഘം തട്ടിയെടുത്തത്.

നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ മൊബൈല്‍ ഫോണുകളം പഴ്‌സും പിടിച്ചുപറി സംഘം തട്ടിയെടുത്തു; അരലക്ഷത്തിലധികം പണവും മറ്റു വിലപിടിപ്പുള്ള രേഖകളും നഷ്ടമായി

അമൃത്സറില്‍ നിന്ന് ദമയന്തി തിരികെ വരുമ്പോഴാണ് സംഭവം. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പഴ്‌സും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും പഴ്‌സിലുണ്ടായിരുന്നുവെന്ന് ദമയന്തി പറഞ്ഞു. ഇതുസംബന്ധിച്ച പരാതിയില്‍ ഡെല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi's niece mugged in Delhi, robbed of cash, phones, New Delhi, News, theft, Mobile Phone, Police, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia