ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന സ്ത്രീക്ക് മരുന്നും ബ്ലാങ്കറ്റും നല്‍കി, ഒന്ന് മയങ്ങിയപ്പോള്‍ എട്ടുമാസം പ്രായമായ കുഞ്ഞിനെ കാണാനില്ല; സിസിടിവി ദൃശ്യം പുറത്ത്

 


ലക്‌നൗ:  (www.kvartha.com 09.10.2019) അമ്മയ്‌ക്കൊപ്പം ബസ് സ്റ്റാന്റില്‍ കിടന്നുറങ്ങുകയായിരുന്ന എട്ടുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്‍ഷഹീദ് റോഡ്‌വേയ്‌സ് ബസ്സ്റ്റാന്റില്‍ തിങ്കളാഴ്ചയായയിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന സ്ത്രീക്ക് മരുന്നും ബ്ലാങ്കറ്റും നല്‍കിയ ഒരു സ്ത്രീയും പുരുഷനുമാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന സ്ത്രീക്ക് മരുന്നും ബ്ലാങ്കറ്റും നല്‍കി, ഒന്ന് മയങ്ങിയപ്പോള്‍ എട്ടുമാസം പ്രായമായ കുഞ്ഞിനെ കാണാനില്ല; സിസിടിവി ദൃശ്യം പുറത്ത്

സംഭവത്തില്‍ കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യം ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കുട്ടിയുടെ മാതാവിനെ കാണിച്ചതോടെ അവര്‍ പ്രതികളെ തിരിച്ചറിഞ്ഞു.

ഇവരെ തനിക്ക് പരിചയമുണ്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി. ബസ്സ്റ്റാന്റില്‍ വെച്ചാണ് ആ സ്ത്രീയെയും പുരുഷനെയും കാണുന്നതെന്നും അവര്‍ ബ്ലാങ്കറ്റും മരുന്നുകളും വാങ്ങി നല്‍കിയിരുന്നുവെന്നും മാതാവ് പറഞ്ഞു. രാത്രി ആ സ്ത്രീ എനിക്കരികിലും മറ്റെയാള്‍ ബസ്സ്റ്റാന്റിലെ ഇരിപ്പിടത്തിലും കിടന്നിരുന്നുവെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

മാതാവ് ഉറങ്ങിയതോടെ കുഞ്ഞിനെയുമെടുത്ത് ഇരുവരും സ്ഥലം വിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Kewwords:  National, Lucknow, Woman, man, Baby, Mother, Road, bus, News, CCTV, Moradabad: A woman & a man steal an 8-month-old baby who was sleeping next to her mother at a Roadways Bus stand in Galshaheed area on October 7
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia