മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി: പെരുമ്പ പുഴയിലൂടെ ഉല്ലാസ ബോട്ട് സര്‍വീസ് തുടങ്ങി

മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി: പെരുമ്പ പുഴയിലൂടെ ഉല്ലാസ ബോട്ട് സര്‍വീസ് തുടങ്ങി

പയ്യന്നൂര്‍: (www.kvartha.com 22.10.2019) മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പെരുമ്പ പുഴയിലൂടെയുള്ള യാത്രയ്ക്ക് സൗകര്യമൊരുങ്ങി. കുഞ്ഞിമംഗലം നന്മ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഉല്ലാസബോട്ടാണ് സഞ്ചാരികള്‍ക്കായി യാത്രയ്ക്കൊരുക്കിയത്.

പയ്യന്നൂര്‍ പെരുമ്പ പുഴയിലെ കാണാകാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. പെരുമ്പ പുഴയില്‍നിന്ന് യാത്ര ആരംഭിച്ച് പഴയങ്ങാടിയിലെത്തി തിരികെ കാനായി വരെയാണ് പെരുമ്പ പുഴയുടെ സൗന്ദര്യമാസ്വദിച്ചാണ് ക്രൂയിസ് യാത്ര. തീമാറ്റിക്ക് ക്രൂയിസുകള്‍ ഇതിവൃത്തമായ മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ മ്യൂസിക് ക്രൂയിസാണ് പെരുമ്പ പുഴയില്‍ വിഭാവനം ചെയ്യുന്നത്. വണ്ണാത്തിപ്പുഴ ഉള്‍പ്പെടെയുള്ളവയിലൂടെ സഞ്ചരിച്ച് ഭംഗി ആസ്വദിക്കുകയാണ് ലക്ഷ്യമിടുന്നത്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ സി കൃഷ്ണന്‍, ടിവി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീന്‍, നഗരസഭ ചെയര്‍മാന്‍ ശശി വട്ടകൊവ്വല്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്‍, കെ മോഹനന്‍, എ വിജയന്‍ എന്നിവര്‍ സംസാരിച്ചു.


ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Payyannur, River, Travel & Tourism, Boats, Malabar river cruice project; the  cruise boat started its service
ad