മെഡിക്കല്‍ കോളജ് പ്രവേശന നടപടികളിലെ ക്രമക്കേട്: ചോദ്യം ചെയ്യലിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ പിഎ മരിച്ച നിലയില്‍; ആദായ നികുതി വകുപ്പ് 100 കോടിയിലധികം രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയതായും വിവരം

 


ബെംഗളൂരു: (www.kvartha.com 12.10.2019) മെഡിക്കല്‍ കോളജ് പ്രവേശന നടപടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പിഎ രമേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വര ചെയര്‍മാനായ മെഡിക്കല്‍ കോളജിന്റെ പ്രവേശന നടപടികളില്‍ വന്‍ ക്രമക്കേട് നടന്നെന്ന പരാതി വലയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകള്‍ നടന്നിരുന്നു. പിഎ രമേഷ് കുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആദായ നികുതി വകുപ്പ് 100 കോടിയിലധികം രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയതായും വിവരം. ഇതിനിടയിലാണ് രമേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇന്നലെ രാത്രി വരെ രമേഷ് കുമാറിനെ റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു എന്നാണ് വിവരം. പരിശോധനകളില്‍ ഭയപ്പെടേണ്ടതില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ പരമേശ്വര രമേഷ് കുമാറിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു തോട്ടത്തില്‍ രമേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളജ് പ്രവേശന നടപടികളിലെ ക്രമക്കേട്: ചോദ്യം ചെയ്യലിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ പിഎ മരിച്ച നിലയില്‍; ആദായ നികുതി വകുപ്പ് 100 കോടിയിലധികം രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയതായും വിവരം

കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്. ആത്മഹത്യ ആദായ നികുതി വകുപ്പിന്റെ പീഡനം മൂലമാമെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. രമേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Medical College, National, News, Ex minister, Karnataka, Controversy, Bangalore, Suicide, Police, Karnataka IT raid: PA to former Cong Dy CM G Paramaeshwara commits suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia