കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാമൊഴി

 


തിരുവനന്തപുരം: (www.kvartha.com 12.10.2019) കഴിഞ്ഞ ദിവസം മുതലപ്പൊഴി കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ യാത്രാമൊഴി. അഞ്ചുതെങ്ങ് വക്കം നിലയ്ക്കാമുക്ക് സ്വദേശി ഹരിചന്ദിനും ദേവനാരായണിനും ബന്ധുക്കളും കൂട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ ഇവരുള്‍പ്പെട്ട എട്ടംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. ശക്തമായ വേലിയേറ്റത്തില്‍ മൂന്ന് പേര്‍ കടലില്‍ അകപ്പെട്ടു. ഒരാളെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ദേവനാരായണനെയും ഹരിചന്ദിനെയും കാണാതാവുകയായിരുന്നു.

കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാമൊഴി

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹം കടയ്ക്കാവൂര്‍ എസ് എസ് പി ബി ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇരുവരുടെയും ചേതനയറ്റ ശരീരം കണ്ട സുഹൃത്തുക്കള്‍ പലരും വിങ്ങിപ്പൊട്ടി. പ്രിന്‍സിപ്പലും അദ്ധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.

വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹങ്ങള്‍ വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വര്‍ക്കല പാപനാശത്തിന് സമീപത്ത് തിരുവമ്പാടിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Sea, Students, Dead, school, Principal, Fishers, Hospital, Postmortem,  Funeral of Dead Students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia