SWISS-TOWER 24/07/2023

ഷി ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പാക് ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി; കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാമല്ലപുരം: (www.kvartha.com 12.10.2019) ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പാക് ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദമെന്ന വെല്ലുവിളികളെ നേരിടേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്ലെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കശ്മീര്‍ പ്രശ്നം ഉന്നയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിജയ് ഗോഖ്ലെ കൂട്ടിച്ചേര്‍ത്തു.

വ്യാപാര കമ്മി പരിഹരിക്കാന്‍ ഉന്നതതല സംവിധാനം കൊണ്ടുവരാനും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. നിര്‍മല സീതാരാമനാണ് ഉന്നതതല സംഘത്തിലെ ഇന്ത്യന്‍ പ്രതിനിധി. കൂടാതെ പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനായി നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈന സന്ദര്‍ശിക്കും.

ഷി ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പാക് ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി; കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തില്ല

അനൗപചാരിക ഉച്ചകോടി തുടരാനും ഇരു നേതാക്കളും തീരുമാനമെടുത്തു. അടുത്തവര്‍ഷം ഉച്ചകോടി ചൈനയില്‍ നടക്കും. ഇതിനായി പ്രസിഡന്റ് ഷി ജിന്‍ പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനയിലേക്ക് ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. അതേസമയം തീയതികള്‍ തീരുമാനിച്ചിട്ടില്ല.

ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ചൈനയുമായുള്ള പൗരാണിക ബന്ധത്തിന്റെയും പ്രതീകമെന്ന നിലയില്‍ മാമല്ലപുരം ഉച്ചകോടിക്ക് വേദിയായി തിരഞ്ഞെടുത്തത് മോദി തന്നെയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മാമല്ലപുരത്ത് എത്തിയ ഷി ജിന്‍ പിംഗിനെ മോദി ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.

ഇന്ത്യ - ചൈന ഉച്ചകോടിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ പുതിയ പാത തുറന്നെന്ന് മോദി പ്രതികരിച്ചു. 'രണ്ടാമത്തെ അനൗചാരിക ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയതിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് നന്ദി പറയുന്നു. ഇത് ഇന്ത്യ-ചൈന ബന്ധത്തിന് വലിയ ആക്കം കൂട്ടും. കൂടാതെ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇരുവരും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയാണിത്. ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ചൈനയിലെ വൂഹാനിലായിരുന്നു. അന്ന് ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെയായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ കശ്മീര്‍ പ്രശ്‌നത്തിന് പിന്നാലെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Chennai Connect': New Mechanism for Trade, Defence Ties in Focus as Modi Concludes Informal Meet With Xi, News, Meeting, China, Media, Kashmir, Prime Minister, Narendra Modi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia