Follow KVARTHA on Google news Follow Us!
ad

പാവറട്ടി കസ്റ്റഡി മരണം സിബിഐക്ക്; കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശ്ശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ തിരൂര്‍ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാര്‍ മരണപ്പെട്ട News, Kerala, Custody, Death, Police, Goverment, CBI, Investigates, Controversy, Arrest, Crime, cbi will investigates pavaratty custodial death
തൃശൂര്‍: (www.kvartha.com 09.10.2019) തൃശ്ശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ തിരൂര്‍ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാര്‍ മരണപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നാര്‍ക്കോട്ടിക് സ്‌ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാന്‍ പാവറട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐയെ ഏല്‍പ്പിക്കുക. തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇതോടെ പാവറട്ടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.


എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. അറസ്റ്റിലായ അഞ്ച് പേരടക്കം ഏഴ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടുപേര്‍ ബുധനാഴ്ച സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന. കൊലക്കുറ്റം ചുമത്തിയാണ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. എന്നാല്‍ എക്സൈസ് ഡ്രൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

Keywords: News, Kerala, Custody, Death, Police, Goverment, CBI, Investigates, Controversy, Arrest, Crime, cbi will investigates pavaratty custodial death