Follow KVARTHA on Google news Follow Us!
ad

രാജമലയില്‍ വണ്ടിയില്‍ നിന്ന് തെറിച്ച് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; കേസന്വേഷണത്തിനിടെ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നായകന്‍ ഈ ഓട്ടോ ഡ്രൈവര്‍; വാര്‍ത്ത ഇങ്ങനെ...

മൂന്നാര്‍-രാജമലയില്‍ യാത്രക്കിടെ വണ്ടിയില്‍ നിന്ന് തെറിച്ച് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ News, Kerala, Idukki, Munnar, Auto Driver, Baby, Mother, Travel, Police, CC TV, Forest Officers, Check Post, Auto Driver Rescues Baby, The Forest Officials' Argument is False
ഇടുക്കി: (www.kvartha.com 12.10.2019) മൂന്നാര്‍-രാജമലയില്‍ യാത്രക്കിടെ വണ്ടിയില്‍ നിന്ന് തെറിച്ച് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജ്. ഇതുവരെ കുട്ടിയെ രക്ഷിച്ചത് വനം വകുപ്പ് ജീവനക്കാരാണെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.

News, Kerala, Idukki, Munnar, Auto Driver, Baby, Mother, Travel, Police, CC TV, Forest Officers, Check Post, Auto Driver Rescues Baby, The Forest Officials' Argument is False

പഴനിയില്‍ നിന്ന് മടങ്ങുന്നതിനിടെ രാജമലയിലെ ചെക്ക്‌പോസ്റ്റിനരികില്‍ വെച്ച് കഴിഞ്ഞ സെപ്തംബര്‍ 8ന് രാത്രിയാണ് കമ്പിളികണ്ടം സ്വദേശികളായ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള പെണ്‍ കുഞ്ഞ് ജീപ്പില്‍ നിന്ന് താഴെ വീണത്.

കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്.

കുഞ്ഞിന്റെ തല മൊട്ടയടിച്ചിരുന്നതും ഉടുപ്പ് ഇല്ലാതിരുന്നതും ഇഴഞ്ഞു വന്നതും കാണപ്പെട്ട വാച്ചര്‍മാര്‍ക്ക് ഇത് മനുഷ്യജീവിയല്ലെന്ന പേടി തോന്നി. ഇഴഞ്ഞു നീങ്ങുന്ന കുട്ടി പ്രേതമാണെന്ന ഭയത്താല്‍ മാറി നിന്നപ്പോഴാണ് കനകരാജ് കുട്ടിയെ രക്ഷിച്ചെടുത്തത്.

ചെക്ക് പോസ്റ്റിലെ രണ്ട് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചത് എന്നായിരുന്നു വനം വകുപ്പിന്റെ അവകാശ വാദം. ഇത് തെളിയിക്കാന്‍ എഡിറ്റ് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ വനം വകുപ്പ് പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ മൂന്നാര്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവായത്.

പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ കനകരാജ് ഓട്ടോ നിര്‍ത്തി ഇറങ്ങുന്നതും കുട്ടിയെ എടുത്ത് ചെക്ക് പോസ്റ്റ് ഓഫീസിലേക്ക് കയറുന്നതും വ്യക്തമാണ്.

രാജമലയില്‍ ഓട്ടം പോയി വന്നതായിരുന്നു കനകരാജ്. ചെക്ക്‌പോസ്റ്റില്‍ ഗേറ്റ് തുറക്കാന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടു. തന്നെ കണ്ടതോടെ അമ്മേ എന്നാണ് കുഞ്ഞ് വിളിച്ചിരുന്നതെന്ന് കനകരാജ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Munnar, Auto Driver, Baby, Mother, Travel, Police, CC TV, Forest Officers, Check Post, Auto Driver Rescues Baby, The Forest Officials' Argument is False