കാരം ബോര്‍ഡ് ഇല്ലാത്തവര്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

 



ന്യൂ ഡെല്‍ഹി: (www.kvartha.com 12.10.2019) എപ്പോഴും വ്യത്യസ്തമായ ട്വീറ്റുകളൊരുക്കി ഏവരേയും വിസ്മയിപ്പിക്കുന്നയാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രസകരമായ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെക്കുക പതിവാണ്. ഇത്തവണ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കാരംസ് കളിക്കുന്നതിന്റെ ഫോട്ടോയാണ് ആനന്ദ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കാരം ബോര്‍ഡ് ഇല്ലാത്തവര്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

എന്നാല്‍ ഈ ഫോട്ടോയുടെ പ്രത്യേകത എന്ന് പറയുന്നത് കുട്ടികള്‍ കളിക്കുന്നത് സാധാരണ കാരംബോര്‍ഡിലല്ല. പകരം മണ്ണില്‍ നിര്‍മിച്ച കാരം ബോര്‍ഡിന്റെ മാതൃകയിലാണ്. കണുന്നവര്‍ക്ക് സര്‍ഗാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചയാണിത്.

വെള്ളിയാഴ്ച്ച രാവിലെ എന്റെ വാട്ട്സ് ആപ്പ് വണ്ടര്‍ ബോക്സില്‍ കണ്ട വളരെ ആവേശം പകരുന്ന ഫോട്ടോ എന്നാണ് കുട്ടികളുടെ ചിത്രത്തെ ആനന്ദ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഭാവനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യമില്ലെന്നതിനുള്ള അനിഷേധ്യമായ തെളിവാണ് മണ്ണുകൊണ്ടുള്ള കാരംബോര്‍ഡിലെ കുട്ടികളുടെ കളിയെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, New Delhi, Children., Whatsapp, Twitter, Carrom Board, Creativity, Chairman, Anand Mahindra,  Anand Mahindra Sharing the Picture
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia