» » » » » » » » ഇരട്ടക്കുഞ്ഞുങ്ങളുടെ പ്രസവത്തോടെ സ്‌ട്രോക്ക് വന്ന് 74കാരിയായ മാതാവ് ആശുപത്രിയില്‍; ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് ഐ സി യുവില്‍; എന്ത് ചെയ്യണമെന്നറിയാതെ മനംനൊന്ത് ബന്ധുക്കള്‍

ആന്ധ്ര: (www.kvartha.com 17.09.2019) എഴുപത്തി നാലാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളുടെ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. പ്രസവത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളായി ഇരുവരും മാറുകയും ചെയ്തു.

എരമാട്ടി മങ്കയമ്മ(74)യും, രാജറാവു(78)വും ആണ് ഭാഗ്യവാന്‍മാരായ ആ മാതാപിതാക്കള്‍. എന്നാല്‍ ഇതിനു പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ എരമാട്ടി മങ്കയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് തൊട്ടടുത്ത ദിവസം കുട്ടികളുടെ പിതാവായ രാജറാവു(78) വിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.

‘World’s oldest mum’, 74, in intensive care alongside husband, 78, who suffered heart attack after birth of twin girls, News, Local-News, hospital, Treatment, Couples, National

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ടായിരുന്നു.

ഇതിനു പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നമാണു മാതാവിന് സ്‌ട്രോക്ക് വരാന്‍ കാരണമെന്നാണ് സൂചന. സിസേറിയനിലൂടെയായിരുന്നു മങ്കയമ്മ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. തുടര്‍ന്നുണ്ടായ കടുത്ത രക്തസമ്മര്‍ദമാണ് സ്ട്രോക്കിനു കാരണം.

 ‘World’s oldest mum’, 74, in intensive care alongside husband, 78, who suffered heart attack after birth of twin girls, News, Local-News, hospital, Treatment, Couples, National

അതേസമയം ഈ പ്രായത്തിലുള്ള ദമ്പതികള്‍ക്ക് ഐ വി എഫ് ചികിത്സ നല്‍കിയതിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 57വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. 1962ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

കൊത്താപ്പോട്ടിലെ അഹല്യ ആശുപത്രിയിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ആശുപത്രി ഡയറക്ടര്‍ ഡോ സനകയ്യാല ഉമാശങ്കറുടെ അഭിപ്രായത്തില്‍ പ്രസവശേഷം കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതികളായിരുന്നു. എന്നാല്‍ പ്രസവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാതാവിന് സ്‌ട്രോക്ക് വന്ന് ഐ സി യുവിലായി.

‘World’s oldest mum’, 74, in intensive care alongside husband, 78, who suffered heart attack after birth of twin girls, News, Local-News, Hospital, Treatment, Couples, National

തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ രാജറാവു താന്‍ ഇരട്ടക്കുട്ടികളഉടെ അച്ഛനായതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്ധ്ര പ്രദേശിലെ ഗണ്‍ട്ടറിലെ അഹല്യ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.

അതേസമയം ദമ്പതികളുടെ നിലയോര്‍ത്ത് എന്ത് ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടിരിക്കയാണ് ബന്ധുക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘World’s oldest mum’, 74, in intensive care alongside husband, 78, who suffered heart attack after birth of twin girls, News, Local-News, Hospital, Treatment, Couples, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal