Follow KVARTHA on Google news Follow Us!
ad

''വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യം''; വിവാദ പ്രസ്താവനകളിറക്കി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍. News, National, India, Jaipur, Judge, Human- rights, Marriage, Women who live together without getting married are like concubines
ജയ്പുര്‍: (www.kvartha.com 05.09.2019) വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍. രാജസ്ഥാന്‍ അധ്യക്ഷന്‍ മഹേഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് പ്രകാശ് താന്തിയ എന്നീ ബെഞ്ചിന്റെതായിരുന്നു വിവാദ പരാമര്‍ശം.

നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ, മഹേഷ് ചന്ദ്ര ശര്‍മ മയിലുകള്‍ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു.

2017ല്‍ മെയ് 21ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ വിരമിക്കുന്ന അതേ ദിവസയാണ് ജസ്റ്റിസ് ശര്‍മ്മ മയിലുകളെ കുറിച്ച് വിവാദ നിരീക്ഷണം നടത്തിയത്.

News, National, India, Jaipur, Judge, Human- rights, Marriage, Women who live together without getting married are like concubines

എന്നാല്‍ ഇത് വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശര്‍മ്മയുടെപരാമര്‍ശം.

വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണെന്നും

അത്തരം ജീവിതം മൃഗതുല്യമാണെന്നും ഇതിനെ എതിര്‍ത്ത് പറഞ്ഞു. കൂടാതെ 'അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്', ജസ്റ്റിസ് മഹേഷ് ചന്ദ്ര പറഞ്ഞു.

അതേസമയം സാമൂഹിക പ്രവര്‍ത്തകയായ കവിത ശ്രീവാസ്തവ വ്യക്തമാക്കിയത്, 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി തന്നെ ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, India, Jaipur, Judge, Human- rights, Marriage, Women who live together without getting married are like concubines