» » » » » » » » പതിവായി ഫ്ളാറ്റിന്റെ മുന്‍വാതിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നനവും ദുര്‍ഗന്ധവും; ഒടുവില്‍ സഹികെട്ട് സി സി ടി വി വെച്ചു; ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി വീട്ടുകാര്‍

ലണ്ടന്‍: (www.kvartha.com 23.09.2019) രാവിലെ ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ പതിവായി ഫ്ളാറ്റിന്റെ മുന്‍വാതിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നനവും ദുര്‍ഗന്ധവും. ഈ അടുത്തകാലത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് തറയില്‍ നിന്ന് വെള്ളം കിനിയുന്നതാണെന്നാണ് വീട്ടുടമ ആദ്യം കരുതിയത്. മിക്കപ്പോഴും ഇത് ആവര്‍ത്തിക്കുന്നതിനാല്‍ ഒടുവില്‍ സഹികെട്ട് ഇതിന്റെ കാരണം അറിയാനായി സി സി ടി വി വെച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

ഈസ്റ്റ് ലണ്ടനിലെ റെയിന്‍ഹാമില്‍ നിന്നുമാണ് രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുപ്പതുകാരനായ അലക്സ് ഹീരനും ഭാര്യ ഡെയ്സിയും അവരുടെ രണ്ട് കൊച്ചുപെണ്‍മക്കളുമാണ് ഈ ഫ് ളാറ്റില്‍ താമസിക്കുന്നത്.

WETTER BOX Disgusting postman caught on camera repeatedly urinating outside family’s front door, London, Humor, CCTV, Complaint, Video, Social Network, World

മുന്‍വാതിലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ നനവും ദുര്‍ഗന്ധവും അലക്സും ഭാര്യയും ചേര്‍ന്നാണ് പതിവായി വൃത്തിയാക്കിയിരുന്നത്. എന്നാല്‍ മാസങ്ങളായി ഇത് തുടര്‍ന്നതോടെയാണ് ഇവരില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത്. തറയില്‍ നിന്ന് വെള്ളം കിനിയുന്നതാണെങ്കില്‍ അതിന് ഇത്രമാത്രം ദുര്‍ഗന്ധമുണ്ടാകുന്നതെങ്ങനെയെന്നായിരുന്നു ഇവരിലെ ആദ്യത്തെ സംശയം.

WETTER BOX Disgusting postman caught on camera repeatedly urinating outside family’s front door, London, Humor, CCTV, Complaint, Video, Social Network, World

എന്തായാലും സംശയം ദുരീകരിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് ഒരുറപ്പിന് വേണ്ടി വീടിന് പുറത്ത് മുന്‍വശത്തെ വാതിലും പരിസരവും കൃത്യമായി കാണാവുന്ന തരത്തില്‍ ഇവര്‍ ഒരു സിസിടിവി സ്ഥാപിച്ചു. അപ്പോഴല്ലേ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്. ഒരു ദിവസം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അലക്സും ഡെയ്സിയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

WETTER BOX Disgusting postman caught on camera repeatedly urinating outside family’s front door, London, Humor, CCTV, Complaint, Video, Social Network, World

രാവിലെ കത്തുകളുമായി അവരുടെ ബ്ലോക്കിലേക്ക് പോസ്റ്റുമാന്‍ കയറിവരുന്നു . അയാള്‍ അവിടമാകെ ഒന്ന് നടന്നു വീക്ഷിച്ച ശേഷം അലക്സിന്റെ ഫ്ളാറ്റിന് മുന്നില്‍ വന്ന് നില്‍ക്കുന്നു. തുടര്‍ന്ന് കത്തുകളടങ്ങിയ ബാഗ് ഒതുക്കിവച്ച്, പാന്റ്സഴിച്ച് അവിടെ നിന്ന് മൂത്രമൊഴിക്കുന്നു. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ പോകുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ഇതാണ് സംഭവക്കുന്നത്. നനവിന്റേയും ദുര്‍ഗന്ധത്തിന്റേയും കാര്യം അറിഞ്ഞതോടെ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അലക്സും കുടുംബവും വൈകാതെ തന്നെ പോസ്റ്റുമാനെതിരെ പരാതി നല്‍കി. പരാതി പരിശോധിച്ച് വരികയാണെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ടെന്ന് അലക്‌സും ഭാര്യയും പറഞ്ഞു.

അന്‍പതിനോടടുത്ത് പ്രായമുള്ള പോസ്റ്റുമാന്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് എന്തുകൊണ്ടെന്ന് അലക്‌സിനും കുടുംബത്തിനും എത്ര ആലോചിച്ചിട്ടും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നമായിരിക്കാം ഇയാളെക്കൊണ്ട് ഇത് ചെയ്യിച്ചിട്ടുണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തയോട് പ്രതികരിച്ച പലരുടേയും അഭിപ്രായം.

മുമ്പ് പലയിടങ്ങളിലായി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വീടിന് മുന്‍വശത്തോ ഗെയ്റ്റിനടുത്തോ ഒക്കെ മലമൂത്ര വിസര്‍ജ്ജനം ചെയ്തുവച്ച് മുങ്ങിപ്പോകുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയുള്ളവരാണെന്നാണ് മന: ശാസത്രവിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് ഇങ്ങനെ ചെയ്യുന്നത് അപ്പോഴത്തെ വൈകാരിക വിക്ഷോഭമായി കണക്കാക്കാമെങ്കിലും കാരണങ്ങളൊന്നുമില്ലാതെ സ്ഥിരമായി ഇത് ചെയ്യുന്നത് വൈകൃതമായി കണക്കാക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

കൃത്യമായ ചികിത്സയും പരിഗണനയുമാണ് ഇത്തരം രോഗികള്‍ക്കാവശ്യമെന്നും സാമൂഹികമായി പ്രശ്‌നക്കാരാകുന്നതോടെ മിക്കവാറും ഇവരെ സാമൂഹ്യവിരുദ്ധരായി മുദ്ര കുത്തുകയാണ് പതിവെന്നും മന:ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. അങ്ങനെ മാനസികരോഗമുള്ളയാളാണ് പോസ്റ്റുമാനെങ്കില്‍ അയാളോട് അല്‍പം പരിഗണന കാണിക്കണേയെന്നാണ് അലക്സിനോടും കുടുംബത്തോടും സോഷ്യല്‍ മീഡിയയിലൂടെ പലരും അഭ്യര്‍ത്ഥിക്കുന്നത്. അല്ല, മന:പ്പൂര്‍വ്വം ചെയ്തതാണെങ്കില്‍ തീര്‍ച്ചയായും നിയമനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: WETTER BOX Disgusting postman caught on camera repeatedly urinating outside family’s front door, London, Humor, CCTV, Complaint, Video, Social Network, World.


About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal