ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്‌നം ചേര്‍ത്ത് പിടിച്ചൊരു വസന്തസേനന്‍; മലയാളത്തിലെ ആദ്യ ട്രാന്‍സ്വുമണും സാഹിത്യരചയിതാവുമായ വിജയരാജമല്ലിക വിവാഹിതയാകുന്നു

 



തൃശ്ശൂര്‍: (www.kvartha.com 07.09.2019)   മലയാളത്തിലെ ആദ്യ ട്രാന്‍സ്വുമണും സാഹിത്യരചയിതാവുമായ വിജയരാജമല്ലിക വിവാഹിതയാകുന്നു. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വരന്‍. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിജയരാജമല്ലികയുടെ പ്രണയ വിവാഹം സാഫല്യമാവുന്നതിനെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ നിരവധിപ്പേര്‍ ആശംസകള്‍ നേര്‍ന്നു.

ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്‌നം ചേര്‍ത്ത് പിടിച്ചൊരു വസന്തസേനന്‍; മലയാളത്തിലെ ആദ്യ ട്രാന്‍സ്വുമണും സാഹിത്യരചയിതാവുമായ വിജയരാജമല്ലിക വിവാഹിതയാകുന്നു

ശനിയാഴ്ച പത്തിനും പതിനൊന്നിനും ഇടയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പരിസരകേന്ദ്രമാണ് വിവാഹവേദി.തൃശ്ശൂര്‍ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗല്‍ വൊളന്റിയറാണ്. ഫ്രീലാന്‍സ് സോഫ്‌റ്റ്വേര്‍ എന്‍ജിനീയറാണ് ജാഷിം. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്.

എഴുത്തുക്കാരിയായ മല്ലിക തന്റെ കാമുകനെ വസന്തസേനന്‍ എന്ന് പലവുരു എഴുത്തുകളില്‍ പരിചയപ്പെടുത്തിയിരുന്നു. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

   (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thrissur, Marriage, Facebook, Love, Writer, Transgender Activist and Poet Vijayaraja Mallika Got Married
  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia