പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ആശ്വസിക്കാം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ആര്‍എസ്എസ് കൈയ്യേറിയതാണെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്

 


തിരുവനന്തപുരം:(www.kvartha.com 13/09/2019) ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമി ആര്‍എസ്എസ് കൈയ്യേറിയാണ് ബാലസദന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന പുഷാപാഞ്ജലി സ്വാമിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. ഭൂമി ആര്‍ എസ് എസ് കൈയ്യേറിയതു തന്നെയെന്ന് തഹസില്‍ദാര്‍ കണ്ടെത്തി. കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടം മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നും ഇത് ആര്‍എസ്എസ് കൈയേറിയതാണെന്നുമാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ തനിക്ക് പൂജയ്ക്കും താമസിക്കാനുമായി നല്‍കിയ ഇടം ആര്‍ എസ് എസ് കൈയ്യേറിയതാണെന്നും തനിക്ക് അത് തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെച്ച് സമരം തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ആശ്വസിക്കാം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ആര്‍എസ്എസ് കൈയ്യേറിയതാണെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്

സ്ഥലവും കെട്ടിടവും തിരികെ നല്‍കണമെന്നാവശ്യപ്പട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ രേഖകള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണെന്ന് തഹസില്‍ദാര്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണകാലത്ത് നല്‍കിയ ശ്രീപണ്ടാരംവക ഭൂമിയാണിതെന്നും തഹസില്‍ദാര്‍ ജികെ സുരേഷ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം അനന്തശായി ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് താമസിക്കാനും പൂജകള്‍ നടത്താനുമാണ് കെട്ടിടം നല്‍കിയിരുന്നത്. ഈ കെട്ടിടത്തില്‍ രണ്ട് മുന്‍ സ്വാമിമാരുടെ സമാധി പീഠങ്ങളുണ്ട്. ഇവിടെയാണ് ആചാരപ്രകാരം പൂജ നടത്തേണ്ടത്. ഇടയ്ക്ക് കുറേക്കാലത്ത് മുഞ്ചിറ മഠത്തില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലുള്ള ബാലസദനം അധികൃതര്‍ ഭൂമി കൈയേറുകയായിരുന്നു.

ആചാരപ്രകാരമുള്ള ചാതുര്‍മാസപൂജ നടത്താന്‍ സ്ഥാപന ഉടമകള്‍ അനുവദിക്കുന്നില്ലെന്നും തനിക്ക് സ്ഥലവും മഠവും വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ കഴിഞ്ഞ അഞ്ചു ദിവസമായി നിരാഹാര സമരം നടത്തി വരുന്നു. കെട്ടിടത്തിന് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന സ്വാമിയെ ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ വികെ പ്രശാന്ത് മുഞ്ചിറ മഠത്തിന് മുന്നിലെത്തി സ്വാമിയെ സന്ദര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, RSS, Complaint,Tehsildar reports that the assets of the Sri Padmanabhaswamy temple taken over by the RSS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia