പബ്ജി കളിക്കാന്‍ സമ്മതിച്ചില്ല; ഉറങ്ങിക്കിടന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; കൈ കാലുകളും വെട്ടിമാറ്റി

 


ബെലഗവി: (www.kvartha.com 09.09.2019) പബ്ജി കളിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊന്നു. കര്‍ണാടകയിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര്‍ നഗറില്‍ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. 25 കാരനും പോളി ടെക്‌നിക് വിദ്യാര്‍ത്ഥിയുമായ മകന്‍ രഘുവീര്‍ കുമ്പാര്‍ ആണ് പിതാവ് 61കാരനായ ശങ്കര്‍ ദേവപ്പ കുമ്പാറിനെ കൊലപ്പെടുത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പഠനത്തില്‍ ഏറെ പിന്നിലായ രഘുവീര്‍ കുമ്പാര്‍ മൂന്ന് പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നു. ഇയാള്‍ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അധികനേരവും മൊബൈല്‍ ഫോണിലാണ് ചെലവിട്ടത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് മകന്റെ തോല്‍വിക്ക് കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.

  പബ്ജി കളിക്കാന്‍ സമ്മതിച്ചില്ല; ഉറങ്ങിക്കിടന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു; കൈ കാലുകളും വെട്ടിമാറ്റി

ഇതിനിടെ ഞായറാഴ്ച വൈകിട്ട് പബ്ജി കളിക്കാനായി രഘുവീര്‍ പിതാവിനോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കില്ലെന്ന് പിതാവ് ശങ്കര്‍ ദേവപ്പ കുമ്പാര്‍ തറപ്പിച്ച് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ രഘുവീര്‍ അയല്‍വാസിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു.

തുടര്‍ന്ന് ഇതുസംബന്ധിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ പിതാവ് ശങ്കര്‍ പോലീസ് സ്റ്റേഷനിലെത്തി. ഇതോടെ പോലീസുകാര്‍ രഘുവീറിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

എന്നാല്‍ തിങ്കളാഴ്ച രാവിലെ 4.30 മണിയോടെ എഴുന്നേറ്റ പിതാവ് രഘുവീര്‍ വീണ്ടും പബ്ജി കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മകന്റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഇതിന്റെ ദേഷ്യത്തില്‍ അല്‍പസമയം കഴിഞ്ഞ് ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്റെ കൈകാലുകളും യാതൊരു ദാക്ഷിണ്യവും കൂടാതെ രഘുവീര്‍ വെട്ടിമാറ്റി.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കീഴടങ്ങാന്‍ തയ്യാറാകാതെ പിതാവിന്റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന നിലപാടിലായിരുന്നു രഘുവീര്‍. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പിന്നീട് രഘുവീറിനെ അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stopped from playing PUBG, 25-year-old game addict beheads dad, slices his limbs,News, Murder, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia