Follow KVARTHA on Google news Follow Us!
ad

93കാരിയായ അമ്മയെ ബന്ധുക്കള്‍ അറിയാതെ മക്കളില്‍ ഒരാള്‍ അഗതി മന്ദിരത്തില്‍ തള്ളി; ഒന്നര മാസത്തെ നിയമ പോരാട്ടത്തിലൂടെ മറ്റൊരു മകന്‍ തിരികെ വീട്ടിലെത്തിച്ചു

93കാരിയായ അമ്മയെ മക്കളിലൊരാള്‍ ബന്ധുക്കളൊന്നുമറിയാതെ Mavelikkara, News, Local-News, Complaint, Son, Kerala,
മാവേലിക്കര (ആലപ്പുഴ): (www.kvartha.com 07.09.2019) 93കാരിയായ അമ്മയെ മക്കളിലൊരാള്‍ ബന്ധുക്കളൊന്നുമറിയാതെ അഗതിമന്ദിരത്തില്‍ തള്ളി. എന്നാല്‍ അതേ അമ്മയെ ഒന്നരമാസത്തിനുശേഷം മറ്റൊരു മകന്‍ വീട്ടിലേക്കു തിരികെ കൂട്ടിക്കൊണ്ടു വന്നു. തഴക്കര ഇറവങ്കര പണയില്‍ പരേതനായ രാഘവന്റെ ഭാര്യ ഭാര്‍ഗവിയമ്മയ്ക്കാണ് മക്കളും ബന്ധുക്കളുമൊക്കെ ഉണ്ടായിട്ടും അഗതിമന്ദിരത്തില്‍ കഴിയേണ്ടി വന്നത്. എന്നാല്‍ ഒന്നരമാസത്തിനുശേഷം നിയമപോരാട്ടങ്ങളിലൂടെ മറ്റൊരു മകന്‍ അമ്മയെ തിരികെ വീട്ടിലെത്തിച്ചു.

വിദേശത്തു ജോലിയുള്ള മകനാണ് മറ്റു ബന്ധുക്കള്‍ അറിയാതെ ഭാര്‍ഗവിയമ്മയെ കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള അഗതി മന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കളെ തന്റെ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നതിനാല്‍ ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്ന ഭാര്‍ഗവിയമ്മയെ കരുനാഗപ്പള്ളിയിലെ കേന്ദ്രത്തില്‍ ആക്കിയ വിവരം മറ്റു മക്കള്‍ അറിഞ്ഞുമില്ല.

Son leaves his old mother at old age home, Mavelikkara, News, Local-News, Complaint, Son, Kerala

ഇതിനിടെ ഇറവങ്കര ചൈത്രം വീട്ടില്‍ വിനയ് ബാബു എന്ന മറ്റൊരു മകന്‍ സുഹൃത്ത് മുഖേന സഹോദരന്‍ അമ്മയെ ഉപേക്ഷിച്ച വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് ഒട്ടേറെ വയോജന കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും വിനയ് ബാബു അമ്മയ്ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.



ഒന്നരമാസം മുന്‍പു വവ്വാക്കാവിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരു അയല്‍വാസി കരുനാഗപ്പള്ളിയിലെ മന്ദിരം സന്ദര്‍ശിക്കാനിടയായി. അവിടെ വെച്ച് അവിചാരിതമായി ഭാര്‍ഗവിയമ്മയെ കണ്ട അയല്‍വാസി വിനയ് ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയയ്ക്കാന്‍ നിയമപ്രശ്‌നം മൂലം സ്ഥാപന അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വിനയ്ബാബു മാവേലിക്കര തഹസില്‍ദാര്‍ എസ് സന്തോഷ്‌കുമാറിനു ഇതുസംബന്ധിച്ച് പരാതി നല്‍കി.

ഒന്നര മാസം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ ഭാര്‍ഗവിയമ്മയെ ഇളയമകനായ വിനയ്ബാബുവിനൊപ്പം അയയ്ക്കാന്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഉത്തരവായി. വെള്ളിയാഴ്ച വൈകിട്ടു ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി ഉഷാകുമാരി, മാവേലിക്കര തഹസില്‍ദാര്‍ എസ് സന്തോഷ്‌കുമാര്‍, ഭൂരേഖ തഹസില്‍ദാര്‍ ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗതി മന്ദിരത്തില്‍ നിന്നും ഭാര്‍ഗവിയമ്മയെ വീട്ടിലെത്തിച്ചു. സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ഡിഒ ഉഷാകുമാരി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Son leaves his old mother at old age home, Mavelikkara, News, Local-News, Complaint, Son, Kerala.